Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅതിര്‍ത്തിയിലെ ആശങ്ക...

അതിര്‍ത്തിയിലെ ആശങ്ക ഇല്ലാതാക്കാന്‍ കൊറിയകള്‍ തമ്മില്‍ ധാരണ

text_fields
bookmark_border
അതിര്‍ത്തിയിലെ ആശങ്ക ഇല്ലാതാക്കാന്‍ കൊറിയകള്‍ തമ്മില്‍ ധാരണ
cancel

സോള്‍: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ഉന്നതതല ചര്‍ച്ചക്ക് പരിസമാപ്തി. സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇരു കൊറിയകളും ധാരണയായതായി ദക്ഷിണ കൊറിയയുടെ യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി  റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയക്കെതിരായ പ്രചാരണത്തിനായി ദക്ഷിണ കൊറിയ സ്ഥാപിച്ച ലൗഡ്സ്പീക്കറുകള്‍ക്കെതിരെയാണ് ആദ്യം ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഇരു കൊറിയകളും തമ്മില്‍ ഉരസലുണ്ടായിരുന്നു. ഇതില്‍ രണ്ട് ദക്ഷിണ കൊറിയന്‍ സൈനികര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
സൈനികര്‍ക്ക് പരിക്കുപറ്റിയതില്‍ ഉത്തര കൊറിയ ഖേദം പ്രകടിപ്പിച്ചതായി യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പകരം ലൗഡ്സ്പീക്കര്‍ പ്രചാരണം നിര്‍ത്തുമെന്ന് ദക്ഷിണ കൊറിയ ഉറപ്പുനല്‍കിയിട്ടുണ്ട്.

ധാരണയുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ശനിയാഴ്ച ആരംഭിച്ച ഉന്നതതല ചര്‍ച്ചയില്‍ ഇരു ഭാഗത്തുനിന്നും രണ്ടുപേര്‍ വീതമാണ് പങ്കെടുത്തത്.

Show Full Article
TAGS:
Next Story