Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയില്‍...

സിറിയയില്‍ വ്യോമാക്രമണം; 34 മരണം

text_fields
bookmark_border
സിറിയയില്‍ വ്യോമാക്രമണം; 34 മരണം
cancel


ഡമസ്കസ്: ഡമസ്കസിനടുത്ത് സിറിയന്‍ സര്‍ക്കാര്‍ നടത്തിയ ബോംബാക്രമണത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു. വിമതരുടെ അധീനപ്രദേശമായ ദൗമയിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മുഴുവന്‍ പേരും സിവിലിയന്മാരാണെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ പിന്തുണയുള്ള സൈന്യം ദൗമയില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ചിലര്‍ കുടുംബത്തോടൊപ്പം വീടുകളില്‍ കഴിയുന്നവരായിരുന്നുവെന്ന് റാമി പറഞ്ഞു. ആഗസ്റ്റ് 16ന് ദൗമയില്‍ സര്‍ക്കാറിന്‍െറ ആക്രമണ പരമ്പരകളില്‍ 117 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലധികപേരും സിവിലിയന്മാരായിരുന്നു. സര്‍ക്കാര്‍വിരുദ്ധ സമരക്കാര്‍ക്കെതിരായ സൈനിക നീക്കം 2011 മാര്‍ച്ചിലാണ് തുടങ്ങിയത്. ഇതിനുശേഷം വിവിധ സംഘട്ടനങ്ങളിലായി 2,40,000ത്തിലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
 

Show Full Article
TAGS:
Next Story