Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യന്‍...

റോഹിങ്ക്യന്‍ മുസ്ലീകളുടേതെന്ന് സംശയം; മലേഷ്യയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി

text_fields
bookmark_border
റോഹിങ്ക്യന്‍ മുസ്ലീകളുടേതെന്ന് സംശയം; മലേഷ്യയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി
cancel



ക്വാലാലംപുര്‍: തായ്ലന്‍ഡിന്‍െറ അതിര്‍ത്തിപ്രദേശത്തിനടുത്ത് മലേഷ്യന്‍ പൊലീസ് 24 കൂട്ടക്കുഴിമാടങ്ങള്‍കൂടി കണ്ടത്തെി. കണ്ടത്തെിയ കുഴിമാടങ്ങളെല്ലാം മനുഷ്യക്കടത്തിന്‍െറ ഇരകളുടേതാകാനാണ് സാധ്യതയെന്ന് മലേഷ്യന്‍ പൊലീസ് പറഞ്ഞു. 39 കുഴിമാടങ്ങളും ഉപേക്ഷിക്കപ്പെട്ട 28 തടങ്കല്‍തടവറകളും കഴിഞ്ഞ മേയില്‍ പൊലീസ് കണ്ടത്തെിയിരുന്നു. തായ്ലന്‍ഡിന്‍െറ അതിര്‍ത്തിക്കടുത്ത് വനമേഖലയില്‍നിന്നാണ് കഴിഞ്ഞ ദിവസം പുതിയ കുഴിമാടങ്ങള്‍ കണ്ടത്തെിയതെന്ന് പൊലീസ് മേധാവി ഷാഫി ഇസ്മായില്‍ സ്ഥിരീകരിച്ചു. കനത്ത മഴയില്‍ കുഴിമാടങ്ങള്‍ ദ്രവിക്കപ്പെട്ടതാകാമെന്ന് ഷാഫി ഇസ്മായില്‍ പറഞ്ഞു.
മേയ് മാസത്തിനുശേഷം ഇതുവരെ 106 പേരുടെ കുഴിമാടങ്ങള്‍ കണ്ടത്തെിയതായും ഇവയിലധികവും മ്യാന്മറില്‍നിന്ന് പീഡനത്തെതുടര്‍ന്ന് അഭയാര്‍ഥികളായി എത്തപ്പെട്ട റോഹിങ്ക്യന്‍ മുസ്ലികളുടെയോ ബംഗ്ളാദേശില്‍നിന്ന് മെച്ചപ്പെട്ട അവസരങ്ങള്‍ തേടിയത്തെിയവരുടേതോ ആകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു. തായ്ലന്‍ഡിലെ അതിര്‍ത്തിപ്രദേശങ്ങളില്‍നിന്ന് കൂട്ടക്കുഴിമാടങ്ങള്‍  മുമ്പും കണ്ടത്തെിയിരുന്നു.
മ്യാന്മറിലെ ഭൂരിപക്ഷ സമൂഹമായ ബുദ്ധമതക്കാരുടെ പീഡനം സഹിക്കവയ്യാതെ നിരവധി റോഹിങ്ക്യന്‍ മുസ്ലിംകള്‍ മലേഷ്യയടക്കമുള്ള സമീപ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി കുടിയേറിയിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യ ലക്ഷ്യമാക്കി വരുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ഓരോ വര്‍ഷവും കൊള്ളക്കാരുടെയും മനുഷ്യക്കടത്തുകാരുടെയും കെണിയിലകപ്പെട്ട് ഇരകളായിട്ടുണ്ട്.

കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Show Full Article
TAGS:
Next Story