Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടിയാന്‍ജിന്‍ സ്ഫോടനം: ...

ടിയാന്‍ജിന്‍ സ്ഫോടനം: മരണം 123 ആയി

text_fields
bookmark_border
ടിയാന്‍ജിന്‍ സ്ഫോടനം: മരണം 123 ആയി
cancel


ബെയ്ജിങ്: ചൈനയിലെ വടക്കന്‍ തുറമുഖനഗരമായ ടിയാന്‍ജിനില്‍ ഈ മാസം ആദ്യമുണ്ടായ സ്ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 123 ആയി. സ്ഫോടനം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും 50 പേരെ ഇനിയും കണ്ടത്തൊന്‍ പറ്റിയിട്ടില്ളെന്നും 624 പേര്‍ നിലവില്‍ പരിക്കുപറ്റി ആശുപത്രികളിലുണ്ടെന്നും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 12ന് ടിയാന്‍ജിനില്‍ ഗ്യാസും മറ്റു മാരക വിഷരാസവസ്തുക്കളും സൂക്ഷിച്ചിരുന്ന കെട്ടിടത്തിനടുത്തായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെതുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഫാക്ടറിയിലുണ്ടായിരുന്ന സോഡിയം സയനൈഡ് അന്തരീക്ഷത്തില്‍ കലര്‍ന്നതായി കണ്ടത്തെിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍നിന്നും ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
 

Show Full Article
TAGS:
Next Story