Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാങ്കോക് സ്ഫോടനം:...

ബാങ്കോക് സ്ഫോടനം: വിദേശബന്ധമില്ല

text_fields
bookmark_border
ബാങ്കോക് സ്ഫോടനം: വിദേശബന്ധമില്ല
cancel

ബാങ്കോക്: തായ്ലന്‍ഡിനെ നടുക്കി കഴിഞ്ഞദിവസം നടന്ന വന്‍ സ്ഫോടനത്തിനു പിന്നില്‍ വിദേശ തീവ്രവാദസംഘങ്ങളല്ളെന്ന് പട്ടാള ഭരണകൂടം. 10 അംഗ സംഘമാണ് ആക്രമണം നടപ്പാക്കിയതെന്നാണ് പ്രാഥമിക സൂചന. വിദേശ ടൂറിസ്റ്റുകള്‍ ഏറെയത്തെുന്ന ഇറവന്‍ ക്ഷേത്രത്തിനു മുന്നില്‍ നടന്ന സ്ഫോടനം രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഏതെങ്കിലും സംഘത്തെ പേരെടുത്ത് പറയാനായിട്ടില്ളെന്നും പട്ടാള ഭരണകൂട വക്താവ് കേണല്‍ വിന്‍തായ് സുവാരീ പറഞ്ഞു. സി.സി.ടി.വിയില്‍ പതിഞ്ഞ ബോംബ് നിറച്ച ബാഗുമായത്തെിയ യുവാവ് തായ്ലന്‍ഡ് വംശജന്‍ തന്നെയാണെന്നും വിദേശിയല്ളെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ പ്രധാന സുരക്ഷാ ഏജന്‍സികളുമായും വിദേശസമിതികളുമായും സഹകരിച്ച് നടത്തിയ വിശകലനത്തിനൊടുവിലാണ് പുതിയ വിലയിരുത്തല്‍. ഇയാള്‍ക്കൊപ്പം കാമറയില്‍ പതിഞ്ഞ രണ്ടു പേര്‍ വ്യാഴാഴ്ച പോലിസില്‍ കീഴടങ്ങിയിട്ടുണ്ട്. തങ്ങള്‍ ടൂര്‍ ഗൈഡുമാരാണെന്നും ആക്രമണവുമായി ബന്ധമില്ളെന്നും ഇരുവരും പോലിസില്‍ മൊഴി നല്‍കി. മുഖ്യ പ്രതി ബാഗുമായി ക്ഷേത്രത്തിലെ ബെഞ്ചില്‍ വന്നിരിക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും ഇവിടെ നിന്ന് എണീറ്റുപോവുന്നതായാണ് കാമറയിലുള്ളത്.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന യുവാവ് യൂറോപ്യനോ പശ്ചിമേഷ്യക്കാരനോ ആണെന്നായിരുന്നു ബുധനാഴ്ച പൊലീസ് സംശയം പ്രകടിപ്പിച്ചത്. പ്രതി ഇംഗ്ളീഷോ തായിയോ അല്ല, വിദേശഭാഷയാണ് സംസാരിച്ചിരുന്നതെന്നും ഒരിക്കലും തിരക്ക് കാണിക്കാതെയാണ് യാത്ര ചെയ്തിരുന്നതെന്നും ഓട്ടോഡ്രൈവര്‍ മൊഴിനല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, മഞ്ഞ ഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ്, കറുത്ത കട്ടിമുടിയും ജട പിടിച്ച താടിയുമായി യുവാവ് എത്തിയത് അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് ഒടുവിലെ നിരീക്ഷണം. സി.സി.ടി.വിയില്‍ പതിഞ്ഞ പ്രതിയെ കണ്ടത്തൊന്‍ സര്‍ക്കാര്‍ ഇന്‍റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്. കൂടുതല്‍ കണ്ണികളുള്ള വന്‍ ശൃംഖല ഒരുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് മേധാവി സോംയോട് പുന്‍പാന്‍മുവാങ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി ബാങ്കോക് നഗരമധ്യത്തില്‍ നടന്ന സംഭവത്തില്‍ 14 വിദേശികള്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചിരുന്നു. 120ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവരെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 10 ലക്ഷം ബഹ്ത് (18 ലക്ഷം രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു.  സ്ഫോടനം നടത്തിയവര്‍ രാജ്യം വിടാനുള്ള സാധ്യതയും അധികൃതര്‍ തള്ളുന്നില്ല.

Show Full Article
TAGS:
Next Story