Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐക്യ സര്‍ക്കാറിന്‍െറ...

ഐക്യ സര്‍ക്കാറിന്‍െറ ഭാഗമാകുമെന്ന് സിരിസേനയുടെ പാര്‍ട്ടി

text_fields
bookmark_border
ഐക്യ സര്‍ക്കാറിന്‍െറ ഭാഗമാകുമെന്ന് സിരിസേനയുടെ പാര്‍ട്ടി
cancel

കൊളംബോ: കഴിഞ്ഞദിവസം വിജയിച്ച റനില്‍ വിക്രമസിംഗെ നയിക്കുന്ന ദേശീയ ഐക്യ സര്‍ക്കാറിന്‍െറ ഭാഗമാകുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി പ്രഖ്യാപിച്ചു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്.എല്‍.എഫ്.പി) ജനറല്‍ സെക്രട്ടറി ദുമിന്ദ ദിസ്സനായകെയാണ് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി) നയിക്കുന്ന സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. സിരിസേനയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി നടന്നിരുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് രാജ്യത്തിന്‍െറ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന് എസ്.എല്‍.എഫ്.പി അംഗം നിമല്‍ സിരിപാല ഡിസില്‍വ പറഞ്ഞു.

മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സയുടെ രാഷ്ട്രീയ തിരിച്ചുവരവിന് തടയിട്ട റനില്‍ വിക്രമസിംഗെക്ക് പിന്തുണ വര്‍ധിക്കുന്നു എന്നാണ് പുതിയ സഖ്യങ്ങള്‍ സൂചിപ്പിക്കുന്നത്. 2009ലെ തമിഴ് വംശജര്‍ക്കെതിരായ നടപടിയില്‍ അന്വേഷണം ഏര്‍പ്പെടുത്തുമെന്ന് യു.എന്‍.പി അറിയിച്ചിട്ടുണ്ട്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് സിരിസേനയെ യു.പി.എഫ്.എയില്‍നിന്ന് പുറത്താക്കുകയായിരുന്നു. അതിനാലാണ് എസ്.എല്‍.എഫ്.പി രൂപവത്കരിക്കുന്നത്. വ്യാഴാഴ്ച നടക്കേണ്ട സത്യപ്രതിജ്ഞ ചടങ്ങ് ചില സാങ്കേതിക പ്രയാസങ്ങള്‍ കാരണം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.


 

Show Full Article
TAGS:
Next Story