Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭരണകക്ഷിത്തലവനെ...

ഭരണകക്ഷിത്തലവനെ പുറത്താക്കല്‍: സൂചി ആശങ്ക രേഖപ്പെടുത്തി

text_fields
bookmark_border
ഭരണകക്ഷിത്തലവനെ പുറത്താക്കല്‍: സൂചി ആശങ്ക രേഖപ്പെടുത്തി
cancel

യാംഗോന്‍: മ്യാന്മര്‍ ഭരണകക്ഷിത്തലവനെ പുറത്താക്കിയത് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന് മ്യാന്മര്‍ പ്രതിപക്ഷനേതാവ് ഓങ്സാന്‍ സൂചി ആശങ്ക പ്രകടിപ്പിച്ചു. യാംഗോനില്‍ എം.പിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സൂചി. കഴിഞ്ഞയാഴ്ചയാണ് യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്മെന്‍റ് പാര്‍ട്ടി (യു.എസ്.ഡി.പി) തലവന്‍ ഷ്വേ മാനിനെ നാടകീയമായി പുറത്താക്കിയത്.

പ്രസിഡന്‍റ് തൈന്‍ സൈനും സൈന്യവും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമമാണിതെന്ന് വിമര്‍ശമുണ്ട്. ഭരണകക്ഷിയുടെ നടപടി നവംബറിലെ നിര്‍ണായക തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കാനിടയുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്‍െറ മുന്നോട്ടുപോക്കിന് ഇത്തരത്തിലുള്ള നടപടികള്‍ പ്രയാസം സൃഷ്ടിക്കുമെന്ന് സൂചി പറഞ്ഞു.

Show Full Article
TAGS:
Next Story