Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാങ്കോക് സ്ഫോടനം:...

ബാങ്കോക് സ്ഫോടനം: പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

text_fields
bookmark_border
ബാങ്കോക് സ്ഫോടനം: പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
cancel

ബാങ്കോക്: തായ് ലന്‍ഡ് തലസ്ഥാനമായ ബാങ്കോക് നഗരമധ്യത്തിലെ ചില്‍ഡോമിലുള്ള ഇറവന്‍ ക്ഷേത്രത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിന്‍െറ മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സിടി.വി ദൃശ്യങ്ങള്‍ പുറത്ത്. മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ ബാഗുമായി ബെഞ്ചില്‍ ഇരിക്കുന്നതിന്‍െറ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബാഗ് തുറന്ന് സാധനങ്ങളെടുക്കുന്നതും തുടര്‍ന്ന് ബാഗ് ബെഞ്ചില്‍ വെച്ചശേഷം ഇയാള്‍ ഫോണില്‍ നോക്കി കൊണ്ട് എഴുന്നേറ്റു പോകുന്നതും ദൃശ്യത്തിലുണ്ട്. ടീഷര്‍ട്ട് ധരിച്ചയാള്‍ ഇരുന്ന സ്ഥലത്താണ് പിന്നീട് സ്ഫോടനം നടന്നത്.

ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പോടെ വടക്കു കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ വിരുദ്ധ സംഘടന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തെ ആസ്പദമാക്കി അന്വേഷണം ഊര്‍ജിതമാക്കിയതായി തായ് പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച അറിയിച്ചു. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി.

അതേസമയം, ബെയ്ജിങ്ങിലെ തായ് നയതന്ത്ര പ്രതിനിധിയെ ചൈന വിളിച്ചുവരുത്തി, സ്ഫോടനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തില്‍ അഞ്ച് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Show Full Article
TAGS:
Next Story