Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയന്‍...

സിറിയന്‍ വ്യോമാക്രമണം: മരണം 110 ആയി

text_fields
bookmark_border

ഡമസ്കസ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 300ഓളം പേര്‍ക്ക് പരിക്കേറ്റു.
ഡമസ്കസിനടുത്ത് വിമത നിയന്ത്രിത മേഖലയായ ദൂമയിലാണ് കഴിഞ്ഞ ദിവസം ബോംബാക്രമണമുണ്ടായത്.
ദൂമയിലും സമീപപ്രദേശങ്ങളിലും മാസങ്ങളായി തുടരുന്ന സൈനിക വ്യോമാക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദൂമയില്‍ സമാനമായ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി അപലപിച്ചു. ആക്രമണം അവസാനിപ്പിക്കാന്‍ അദ്ദേഹം സിറിയയോട് ആവശ്യപ്പെട്ടു. അതേസമയം, വിമര്‍ശങ്ങള്‍ക്കിടയിലും തിങ്കളാഴ്ച രാവിലെ സൈന്യം വീണ്ടും ഈ പ്രദേശങ്ങളില്‍ മൂന്നിലധികം വ്യോമാക്രമണം നടത്തി. ഈ ആക്രമണങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Show Full Article
TAGS:
Next Story