Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂസില്‍ വീഴ്ച: നൂരി...

മൂസില്‍ വീഴ്ച: നൂരി മാലികി കുറ്റക്കാരനെന്ന് പാര്‍ലമെന്‍റ് സമിതി

text_fields
bookmark_border

ബഗ്ദാദ്: ഇറാഖിലെ രണ്ടാമത്തെ വലിയനഗരമായ മൂസില്‍ കഴിഞ്ഞവര്‍ഷം ഐ.എസ് നിയന്ത്രണത്തിലായ സംഭവത്തില്‍ അന്നത്തെ പ്രധാനമന്ത്രി നൂരി മാലികി ഉള്‍പ്പെടെ 36 പ്രമുഖര്‍ കുറ്റക്കാരാണെന്ന് ഇറാഖ് പാര്‍ലമെന്‍ററി സമിതി കണ്ടത്തെി. മേഖലയില്‍ ഐ.എസ് മുന്നേറ്റത്തിന് തുടക്കംകുറിച്ച ആക്രമണത്തില്‍ സര്‍ക്കാറിന്‍െറ ഭാഗത്ത് അക്ഷന്തവ്യമായ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണമുണ്ടായ ഉടന്‍ മൂസിലിലെ സൈനികരോട് പിന്‍വാങ്ങാന്‍ നൂരി മാലികി നിര്‍ദേശിച്ചിരുന്നതായി നിരവധി സൈനിക കമാന്‍ഡര്‍മാര്‍ സമിതിക്കു മുന്നില്‍ മൊഴിനല്‍കി. പ്രതിരോധമന്ത്രി സഅദൂന്‍ അല്‍ദുലൈമി, സൈനികമേധാവി അബൂബക്കര്‍ സബരി, ഉപമേധാവി അബൂദ് ഖന്‍ബര്‍, കരസേനാമേധാവി അലി ഖൈദാന്‍, നിനെവ പ്രവിശ്യാ സൈനികമേധാവി മഹ്ദി അല്‍ഗറാവി, ഗവര്‍ണര്‍ അതീല്‍ അല്‍നുജൈഫി തുടങ്ങിയവരെയും റിപ്പോര്‍ട്ടില്‍ പ്രത്യേകം പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ജൂണ്‍ ഒമ്പതിനാണ് ഐ.എസ് മൂസിലില്‍ ആക്രമണം നടത്തുന്നത്. ഒരുദിവസംകൊണ്ട് നഗരം കീഴടക്കിയ സംഘം മാസങ്ങള്‍ക്കുള്ളില്‍ ഇറാഖിലെയും സിറിയയിലെയും തന്ത്രപ്രധാന മേഖലകള്‍ കീഴടക്കി ലോകത്തിന് വെല്ലുവിളിയായി ഉയരുകയായിരുന്നു. വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ സര്‍ക്കാര്‍ സൈനിക സാന്നിധ്യംതന്നെ പഴങ്കഥയായതോടെ മുന്നേറ്റം എളുപ്പമായി. 2006ല്‍ ഇറാഖ് പ്രധാനമന്ത്രിയായി അധികാരമേറിയ നൂരി അല്‍മാലികി കഴിഞ്ഞവര്‍ഷമാണ് പദവിയില്‍നിന്ന് മാറുന്നത്. തുടര്‍ന്ന്, വൈസ് പ്രസിഡന്‍റായി ചുമതലയേറ്റെങ്കിലും അടുത്തിടെ ഈ പദവി സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

Show Full Article
TAGS:
Next Story