Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനില്‍ തുറന്ന ആണവ...

ജപ്പാനില്‍ തുറന്ന ആണവ നിലയം അഗ്നിപര്‍വത സ്ഫോടനഭീതിയില്‍

text_fields
bookmark_border

ടോക്യോ: ജപ്പാനില്‍ പുതുതായി തുറന്ന സെന്‍ഡായി ആണവ നിലയത്തിനരികില്‍ കാലങ്ങളായി ഉറങ്ങിക്കിടന്ന സക്കുറാജിമ അഗ്നിപര്‍വതത്തില്‍നിന്ന് വീണ്ടും തീയും പുകയും പുറത്തുവന്നത് രാജ്യത്തെ മുള്‍മുനയിലാക്കി. അഗ്നിപര്‍വതം ഏതുസമയവും പൊട്ടിത്തെറിച്ചേക്കാമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്. നഗരത്തിലെ ആറു ലക്ഷത്തോളം പേരെ മാറ്റാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ജപ്പാനില്‍ 2011ല്‍ ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയതിന്‍െറ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിയ സെന്‍ഡായി നിലയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്. ഈ നിലയം അഗ്നിപര്‍വതത്തിന് 50 കിലോമീറ്റര്‍ അകലെയാണ്. ഇത് അപകടസാധ്യത ഏറെ വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശക്തമായ ആണവവിരുദ്ധ സമരം നടക്കുന്നതിനിടയിലാണ് ജപ്പാനില്‍ വീണ്ടും ആണവനിലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. നൂറിലധികം അഗ്നിപര്‍വതങ്ങളുള്ള ജപ്പാന്‍ ഭൂമിയിലെ ഏറ്റവുംകൂടുതല്‍ ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണെന്ന് ഏജന്‍സി സൂചിപ്പിച്ചു. 2013ല്‍ സക്കുറാജിമയിലുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തില്‍ 63 പേര്‍ മരിച്ചിരുന്നു.

Show Full Article
TAGS:
Next Story