Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യന്‍ വിമാന...

ഇന്തോനേഷ്യന്‍ വിമാന ദുരന്തം:അവശിഷ്ടങ്ങള്‍ കണ്ടത്തെിയില്ല; തിരച്ചില്‍ ഊര്‍ജിതം

text_fields
bookmark_border

ജകാര്‍ത്ത: ഞായറാഴ്ച 54 പേരുമായി ഇന്തോനേഷ്യയിലെ ബിന്‍ടാങ് മലനിരകളില്‍ കാണാതായ വിമാനാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. നിബിഡ വനമേഖലയായ ബിന്‍ടാങ്ങില്‍ 11 വിമാനങ്ങളും 266 രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു ദിവസം മുഴുക്കെ നടത്തിയ അന്വേഷണങ്ങളില്‍ വിമാനഭാഗങ്ങളോ യാത്രക്കാരെയോ കണ്ടത്തൊനായില്ല.
മലനിരകളിലാണ് വിമാനം പതിച്ചതെങ്കില്‍ യാത്രക്കാര്‍ ആരും ജീവനോടെ ഉണ്ടാകാന്‍ സാധ്യതയില്ളെന്നാണ് കണക്കുകൂട്ടല്‍. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 6.30ന് തിരച്ചില്‍ പുനരാരംഭിക്കും. ദുരന്തസാധ്യത മുന്‍നിര്‍ത്തി യൂറോപ്യന്‍ യൂനിയന്‍ വിലക്കേര്‍പ്പെടുത്തിയ ട്രിഗാന എയര്‍ സര്‍വിസ് വിമാനമാണ് ഞായറാഴ്ച അപകടത്തില്‍ പെട്ടത്. അഞ്ച് ജീവനക്കാര്‍ ഉള്‍പ്പെടെ 49 മുതിര്‍ന്നവരും അഞ്ചു കുട്ടികളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയില്‍നിന്ന് സമീപത്തെ ഒക്സിബില്‍ പട്ടണത്തിലേക്ക് പറന്ന വിമാനത്തില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വികസനാവശ്യങ്ങള്‍ക്കുള്ള 4,70,000 ഡോളറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കരമാര്‍ഗം ഗതാഗത സൗകര്യങ്ങള്‍ തീരെ ശുഷ്കമായത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്.

Show Full Article
TAGS:
Next Story