Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുന്‍ ഐ.എസ്.ഐ തലവന്‍...

മുന്‍ ഐ.എസ്.ഐ തലവന്‍ അന്തരിച്ചു

text_fields
bookmark_border
മുന്‍ ഐ.എസ്.ഐ തലവന്‍ അന്തരിച്ചു
cancel

ഇസ്ലാമാബാദ്: പാകിസ്താന്‍ ചാരസംഘടന ഐ.എസ്.ഐയുടെ തലവനായിരുന്ന ലെഫ്റ്റനന്‍റ് ജനറല്‍ റിട്ട. ഹാമിദ് ഗുല്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. 1987-1989 വര്‍ഷങ്ങളിലാണ് ഐ.എസ്.ഐയുടെ തലപ്പത്തുണ്ടായിരുന്നത്. തീവ്ര ആശയക്കാരനായിരുന്ന ഗുല്‍ കശ്മീരിലെയും പഞ്ചാബിലെയും തീവ്രവാദ ഗ്രൂപ്പുകളെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. സോവിയറ്റ് യൂനിയനെതിരെ അഫ്ഗാനില്‍ പോരാളി സംഘടനകളെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.
1958ലാണ് ഹാമിദ് ഗുല്‍ സൈന്യത്തില്‍ ചേരുന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കെടുത്തിരുന്നു. 1970കളില്‍ ജനറല്‍ സിയാഉല്‍ ഹഖിന് കീഴില്‍ ബറ്റാലിയന്‍ കമാന്‍ഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ 1989 അവസാനത്തില്‍ സര്‍ബെ മോമിന്‍ സൈനിക പരിശീലനം നടത്തിയിരുന്നു. സൈനിക മേധാവിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 1992ല്‍ വിരമിക്കുകയായിരുന്നു.
വിരമിച്ചതിന് ശേഷവും കശ്മീരിലെയും അഫ്ഗാനിസ്താനിലെയും സായുധ സംഘങ്ങളെ അനുകൂലിച്ചിരുന്നതായി ആരോപണമുണ്ട്. 2008 മുംബൈ ആക്രമണത്തിന്‍െറ സൂത്രധാരന്‍ ഹാഫിസ് സഈദുമായി നിരവധി തവണ വേദിപങ്കിട്ടിട്ടുള്ള ഗുല്‍ ഇന്ത്യയേയും അമേരിക്കയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും പട്ടാള മേധാവി ജനറല്‍ റഹീല്‍ ശരീഫും അനുശോചനം രേഖപ്പെടുത്തി.

Show Full Article
TAGS:
Next Story