Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടിയാന്‍ജിന്‍ സ്ഫോടനം: ...

ടിയാന്‍ജിന്‍ സ്ഫോടനം: മരണം 112 ആയി; 95 പേരെ കണ്ടത്തൊനായില്ല

text_fields
bookmark_border
ടിയാന്‍ജിന്‍ സ്ഫോടനം: മരണം 112 ആയി; 95 പേരെ കണ്ടത്തൊനായില്ല
cancel

ടിയാന്‍ജിന്‍: ചൈനീസ് തുറമുഖമായ ടിയാന്‍ജിനിലുണ്ടായ സ്ഫോടനത്തില്‍ മരണം 112 ആയി ഉയര്‍ന്നു. കാണാതായ 95 പേരെ കണ്ടത്തൊനായില്ളെന്ന് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. കാണാതായവരില്‍ 85 പേരും അഗ്നിശമന സേനാംഗങ്ങളാണ്. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തില്‍ മരണം 200 കടക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ് സ്ഫോടന സ്ഥലം സന്ദര്‍ശിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. മരണപ്പെട്ട 24 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, മറ്റുള്ളവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കുപറ്റിയ 721 പേരില്‍ 25 പേരുടെ നില ഗുരുതരമാണ്.
വായുവില്‍ വിഷം ചേര്‍ന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പിച്ചു. തുടര്‍ന്ന് തുറമുഖത്തിന്‍െറ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെയെല്ലാം സുരക്ഷിത മേഖലയിലേക്ക് മാറ്റി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ഷി ലൂസാണ് വിഷം പദാര്‍ഥങ്ങള്‍ വായുവില്‍ കലര്‍ന്നിട്ടുണ്ടെന്ന് ഒൗദ്യോഗികമായി അറിയിച്ചത്. സ്ഫോടനത്തിന്‍െറ യഥാര്‍ഥ കാരണം കണ്ടത്തൊന്‍ അധികൃതര്‍ക്കായിട്ടില്ളെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരെ കണ്ടത്തൊനും രാസവസ്തുക്കളെ തിരിച്ചറിയാനുമുള്ള പരിശോധന നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു.
കാണാതായവരുടെ ബന്ധുക്കളും സ്ഫോടനത്തില്‍ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ വീട്ടുടമസ്ഥരും സര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തിന്‍െറ പുറത്ത് പ്രതിഷേധം നടത്തി. യഥാര്‍ഥ വിവരങ്ങള്‍ വൈകാതെ ജനങ്ങളെ അറിയിക്കുമെന്ന് അധികൃതര്‍ അവര്‍ക്ക് ഉറപ്പുനല്‍കി. അതുവരെ തെളിവില്ലാത്ത വിവരങ്ങള്‍ പുറത്തുവിട്ട് പരിഭ്രമം സൃഷ്ടിക്കരുതെന്ന് ചൈനയുടെ സൈബര്‍ സ്പേസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
അതേസമയം, 50 വെബ്സൈറ്റുകളെ ശിക്ഷിക്കുകയും സാമൂഹികമാധ്യമങ്ങളിലെ 360ലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിമര്‍ശ പോസ്റ്റുകള്‍ വ്യാപകമായി തടയുകയാണ് സര്‍ക്കാര്‍.

Show Full Article
TAGS:
Next Story