Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎണ്ണയെച്ചൊല്ലി...

എണ്ണയെച്ചൊല്ലി ഇറാഖില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

text_fields
bookmark_border
എണ്ണയെച്ചൊല്ലി ഇറാഖില്‍ പുതിയ പോര്‍മുഖം തുറക്കുന്നു
cancel

ബഗ്ദാദ്: ഇറാഖ് സര്‍ക്കാറിനെ വെല്ലുവിളിച്ച് കുര്‍ദ് മേഖല സ്വതന്ത്രമായി എണ്ണ വില്‍പന തുടങ്ങിയതോടെ പലതായി ചിതറിയ ഇറാഖ് പുതിയ ഭിന്നിപ്പിന്‍െറ പാതയില്‍. ഐ.എസിനെതിരായ പോരാട്ടം രാജ്യത്തെ അപകടമുനമ്പില്‍ നിര്‍ത്തിയ ഘട്ടത്തിലാണ് ഇറാഖ് സര്‍ക്കാര്‍ നല്‍കുന്ന തുക പോരെന്ന ന്യായവുമായി കുര്‍ദുകള്‍ സ്വതന്ത്ര എണ്ണ വിപണനം ആരംഭിച്ചത്. പ്രതിദിനം ആറുലക്ഷം ബാരലാണ് കുര്‍ദ് മേഖലയില്‍നിന്ന് കഴിഞ്ഞ ദിവസം മുതല്‍ ആഗോള വിപണിയിലേക്ക് ഒഴുകുന്നത്. നടപടി നിയമവിരുദ്ധമാണെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കുര്‍ദ് നിയന്ത്രണത്തിലുള്ള വടക്കന്‍ മേഖല, ഹൈദര്‍ അല്‍അബാദി സര്‍ക്കാറിന് മേല്‍ക്കൈ അവകാശപ്പെടാവുന്ന ശിയാ ഭൂരിപക്ഷ പ്രദേശങ്ങളായ ദക്ഷിണ, മധ്യ ഇറാഖ്, ഐ.എസ് നിയന്ത്രിത വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നാണിപ്പോള്‍ ഇറാഖ്. കഴിഞ്ഞ ഡിസംബറില്‍ കുര്‍ദുകളുമായി അഭിപ്രായൈക്യത്തിലത്തൊന്‍ അല്‍അബാദിക്ക് സാധിച്ചത് ചരിത്രപരമായ നേട്ടമായി ആഘോഷിക്കപ്പെട്ടിരുന്നു. അതിനാണിപ്പോള്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുന്നത്. സര്‍ക്കാറുമായി സഹകരിച്ച് എണ്ണ വിപണനത്തിന് കുര്‍ദുകള്‍ സമ്മതിച്ചിരുന്നെങ്കിലും പകരമായി നല്‍കുന്ന തുക അപര്യാപ്തമാണെന്നതാണ് ഏറ്റവുമൊടുവിലെ പ്രശ്നം. രാജ്യത്തെ ഏറ്റവും സമൃദ്ധമായ എണ്ണപ്പാടങ്ങളുള്ള കുര്‍ദ് മേഖലയുമായുള്ള സഹകരണം അവസാനിക്കുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് മാത്രമല്ല, ഐ.എസ് വിരുദ്ധ പോരാട്ടങ്ങളെയും ബാധിക്കും. വടക്കന്‍ ഇറാഖിലെ ഐ.എസ് നിയന്ത്രണം അവസാനിപ്പിക്കാന്‍ കുര്‍ദുകളുമായി ചേര്‍ന്ന് സൈനിക നീക്കം തുടങ്ങാനിരിക്കെയാണ് പുതിയ ഉടക്ക്.
നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം കുര്‍ദ് മേഖലയില്‍നിന്ന് പ്രതിദിനം അഞ്ചര ലക്ഷം ബാരല്‍ എണ്ണ സര്‍ക്കാറിന് നല്‍കണം. പകരമായി ദേശീയ ബജറ്റിന്‍െറ 17 ശതമാനം അനുവദിക്കും. കിര്‍കുകിലെ എണ്ണപ്പാടങ്ങളില്‍നിന്ന് മൂന്നു ലക്ഷം ബാരല്‍ ഇതിലുള്‍പ്പെടുമെന്നാണ് കണക്കെങ്കിലും അസ്വസ്ഥത പുകയുന്ന പ്രദേശത്തുനിന്ന് കയറ്റുമതി തുടങ്ങിയതുതന്നെ ഏറെ വൈകിയാണ്. ഇതേതുടര്‍ന്ന്, കുര്‍ദ് മേഖലക്കുള്ള വിഹിതവും ഭാഗികമായാണ് നല്‍കിവന്നത്. എണ്ണയുടെ അളവ് ഏപ്രിലോടെ അഞ്ചുലക്ഷം ബാരലായി ഉയര്‍ന്നെങ്കിലും ബജറ്റ് വിഹിതം വര്‍ധിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് കുര്‍ദുകള്‍ ജൂണില്‍ ഒന്നര ലക്ഷം ബാരലായി വെട്ടിക്കുറക്കുകയും ജൂലൈയില്‍ സമ്പൂര്‍ണമായി നിര്‍ത്തുകയുമായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ തിരക്കിട്ട നീക്കം തുടരുകയാണ്.

Show Full Article
TAGS:
Next Story