Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഫാന്‍റം’...

‘ഫാന്‍റം’ നിരോധിക്കാന്‍ ആവശ്യപ്പെട്ട് ഹാഫിസ് സഈദ് കോടതിയില്‍

text_fields
bookmark_border
‘ഫാന്‍റം’ നിരോധിക്കാന്‍ ആവശ്യപ്പെട്ട് ഹാഫിസ് സഈദ് കോടതിയില്‍
cancel

ലാഹോര്‍: മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ബോളിവുഡ് സിനിമ ‘ഫാന്‍റം’ പാകിസ്താനില്‍ റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യതുല്‍ ദഅ്വ നേതാവും മുംബൈ ഭീകരാക്രമണത്തിന്‍െറ മുഖ്യസൂത്രധാരനുമായ ഹാഫിസ് സഈദ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സിനിമ  26/11 ശേഷമുള്ള ആക്രമണങ്ങളുടെയും ആഗോളഭീകരവാദത്തിന്‍െറയും മറവില്‍ രാജ്യത്തിനെതിരെ നിന്ദ്യമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.
ലാഹോര്‍ ഹൈകോടതിയില്‍ അഡ്വക്കറ്റ് എ.കെ. ദോഗര്‍ മുഖേനയാണ്  ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. സൈഫ് അലി ഖാന്‍െറ ചിത്രം ആഗസ്റ്റ് 28നാണ് പാകിസ്താനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജംഇയ്യതുല്‍ ദഅ്വക്കും പാകിസ്താനുമെതിരെയാണ് സിനിമ എന്നാണ് അദ്ദേഹത്തിന്‍െറ ആക്ഷേപം. 2008ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ജംഇയ്യതുല്‍ ദഅ്വക്കോ അതിന്‍െറ നേതാക്കള്‍ക്കോ പങ്കുണ്ടെന്ന ഇന്ത്യന്‍ സര്‍ക്കാറിന്‍െറ വാദത്തെ പാക് കോടതി നേരത്തെ തള്ളിയതായും അദ്ദേഹം സൂചിപ്പിച്ചു. ഹരജിയില്‍ ലാഹോര്‍ ഹൈകോടതി ആഗസ്റ്റ് 10ന് വാദം കേള്‍ക്കും.

Show Full Article
TAGS:
Next Story