Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീവെപ്പ് കേസ്:...

തീവെപ്പ് കേസ്: സംശയിക്കുന്ന ഏഴുപേരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
തീവെപ്പ് കേസ്: സംശയിക്കുന്ന ഏഴുപേരെ അറസ്റ്റ് ചെയ്തു
cancel

ജറൂസലം: വെസ്റ്റ് ബാങ്കിലെ ഡുമ ഗ്രാമത്തില്‍ അനധികൃത ജൂത കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷിന്‍ ബെത് സുരക്ഷാ വിഭാഗവും ഇസ്രായേല്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ വെസ്റ്റ് ബാങ്കിലെ അദീ അദ് അനധികൃത കുടിയേറ്റ പ്രദേശത്തുനിന്നും ഇവരെ അറസ്റ്റ് ചെയ്തത്.
ജൂലൈ 31ന് ഫലസ്തീന്‍ വീടുകള്‍ തീവെച്ച സംഭവത്തില്‍ 18 മാസമായ അലി സാദ് ദവാബിഷ് കൊല്ലപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സാരമായി പൊള്ളലേറ്റ രണ്ടുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. തീവ്ര ജൂത വിഭാഗങ്ങളെ ഒതുക്കാന്‍ കഠിന നടപടികള്‍ക്ക് ബിന്യമിന്‍ നെതന്യാഹുവിന്‍െറ സുരക്ഷാ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.
 

Show Full Article
TAGS:
Next Story