Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുല്ലാ ഉമര്‍ മരിച്ചത്...

മുല്ലാ ഉമര്‍ മരിച്ചത് പാകിസ്താനിലല്ലെന്ന്‌

text_fields
bookmark_border
മുല്ലാ ഉമര്‍ മരിച്ചത് പാകിസ്താനിലല്ലെന്ന്‌
cancel

ഇസ്ലാമാബാദ്: താലിബാന്‍ നേതാവ് മുല്ലാ ഉമര്‍ മരിച്ചതും അടക്കം ചെയ്തതും പാകിസ്താനിലല്ളെന്ന് പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫ് പറഞ്ഞു. പാക് ദേശീയ അസംബ്ളിയില്‍ പ്രതിപക്ഷത്തിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. മുല്ലാ ഉമറിന്‍െറ ബന്ധുക്കള്‍ ഇത് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. താലിബാന്‍ നേതാവിന് കറാച്ചി ആശുപത്രിയില്‍ ചികിത്സനല്‍കിയെന്ന വാര്‍ത്തയും അദ്ദേഹം ഖണ്ഡിച്ചു. മുല്ലാ ഉമറിന്‍െറ അടുത്തബന്ധുക്കളുടെ പ്രസ്താവന സൂചിപ്പിക്കുന്നത് അദ്ദേഹം മരിച്ചതും അടക്കംചെയ്യപ്പെട്ടതും അഫ്ഗാനിലാകാമെന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 ഏപ്രിലില്‍ കറാച്ചി ആശുപത്രിയിലാണ് മുല്ലാ ഉമര്‍ മരിച്ചതെന്ന് അഫ്ഗാന്‍ ഒൗദ്യോഗിക വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അഫ്ഗാന്‍ താലിബാന്‍ നേതൃത്തവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാകിസ്താന്‍ ഇടപെടാന്‍ താല്‍പര്യപ്പെടുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:
Next Story