Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശില്‍ വീണ്ടും...

ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗര്‍ കൊല്ലപ്പെട്ടു
cancel

ധാക്ക: ഒരു വര്‍ഷത്തിനിടെ ബംഗ്ളാദേശില്‍ നാലാമതും ബ്ളോഗര്‍ കൊല്ലപ്പെട്ടു. നിലോയ് നീല്‍ എന്ന പേരില്‍ ബ്ളോഗുകള്‍ എഴുതിയിരുന്ന നിലോയ് ചക്രവര്‍ത്തിയാണ് ധാക്കയിലെ സ്വവസതിയില്‍ കൊല്ലപ്പെട്ടത്. നഗരാതിര്‍ത്തിപ്രദേശമായ ഗോരാനിലെ കെട്ടിടത്തില്‍ അഞ്ചാംനിലയില്‍ താമസിച്ചിരുന്ന നിലോയിയുടെ ഫ്ളാറ്റിലത്തെിയ ആറംഗ സംഘം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തീവ്രവാദി സംഘങ്ങളാണ് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വാടകക്ക് മുറി അന്വേഷിക്കുകയാണെന്ന പേരിലാണ് സംഘം വാതിലില്‍ മുട്ടിയതെന്ന് കൂടെയുണ്ടായിരുന്ന ആളെ ഉദ്ധരിച്ച് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ മുന്‍തഷിറുല്‍ ഹസന്‍ പറഞ്ഞു. അകത്തുകയറിയ സംഘത്തിലെ രണ്ടുപേര്‍ ഇദ്ദേഹത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും ഫ്ളാറ്റിലുണ്ടായിരുന്നെങ്കിലും ഇവരെ മറ്റൊരു മുറിയില്‍ ബന്ദിയാക്കിവെച്ചാണ് കൊല നടത്തിയത്.
നാസ്തികനായിരുന്ന നിലോയ് വിവിധ സൈറ്റുകളില്‍ ബ്ളോഗുകള്‍ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ മതത്തിലെയും തീവ്ര നിലപാടുകള്‍ക്കെതിരെ കര്‍ക്കശ നിലപാടുമായിട്ടായിരുന്നു രചനകളെന്ന് 2013ല്‍ സമാന ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ബ്ളോഗര്‍ ആസിഫ് മുഹ്യിദ്ദീന്‍ പറഞ്ഞു.

പള്ളികള്‍ ശീതീകരിക്കുന്നതിനെതിരെയായിരുന്നു അവസാനമായി നിലോയ് എഴുതിയ ബ്ളോഗ്. ആഗസ്റ്റ് മൂന്നിനാണ് ഇത് പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബംഗ്ളാദേശില്‍ ആദ്യമായി ബ്ളോഗര്‍ കൊല്ലപ്പെടുന്നത്. ബംഗ്ളാദേശില്‍ ജനിച്ച് യു.എസില്‍ പൗരത്വം നേടിയ അവ്ജിത് റോയിയെ ഭാര്യക്കൊപ്പം സഞ്ചരിക്കവെ ധാക്ക നഗരത്തില്‍ അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത മാസം വാസിഖുറഹ്മാനും മേയ് 13ന് അനന്ത ബിജോയി ദാസുമാണ് അക്രമികളുടെ കൊലക്കത്തിക്കിരയായത്. ദാസിന്‍െറ കൊലയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയ അന്‍സാറുല്ല ബംഗ്ള ടീം എന്ന സംഘടനയെ രാജ്യത്ത് വിലക്കിയിരുന്നു. ആക്രമണസാധ്യത കൂടിയതോടെ രാജ്യത്തെ ബ്ളോഗര്‍മാരിലേറെയും ഒളിവില്‍ പോവുകയോ നാടുവിടുകയോ ചെയ്തിട്ടുണ്ട്. ഒൗദ്യോഗികമായി മതേതരരാജ്യമാണ് ബംഗ്ളാദേശ്.

Show Full Article
TAGS:
Next Story