Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയില്‍...

ചൈനയില്‍ ജന്മദിനാഘോഷങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടത്തിന്‍െറ വിലക്ക്

text_fields
bookmark_border
ചൈനയില്‍ ജന്മദിനാഘോഷങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടത്തിന്‍െറ വിലക്ക്
cancel

ബെയ്ജിങ്: പൗരന്മാര്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ച് നിരന്തരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാറുള്ള ചൈനയില്‍ ഇനി മുതല്‍ ജന്മദിനാഘോഷങ്ങള്‍ക്കും നിയന്ത്രണം.  വടക്കുകിഴക്കന്‍ സിന്‍ചുവാന്‍ പ്രവിശ്യയില്‍ പെടുന്ന ടോങ്ജിയാങ് ഗ്രാമത്തിലാണ് പ്രാദേശിക ഭരണകൂടം ജന്മദിനാഘോഷങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഈ പ്രദേശങ്ങളില്‍ 70 വയസ്സിന് താഴെയുള്ളവരൊന്നും ഇനി ജന്മദിനം ആഘോഷിക്കാനോ പാര്‍ട്ടികള്‍ നടത്താനോ പാടില്ല. പ്രായം 70 കഴിഞ്ഞവര്‍ക്ക് പിന്നീടുള്ള ഓരോ 10 വര്‍ഷത്തിലും ഒരിക്കല്‍ വീതം ആഘോഷങ്ങളാവാമെന്നുമാണ് പുതിയ ഉത്തരവ് അനുശാസിക്കുന്നത്.

ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും അതിഥികള്‍ക്ക് ഭക്ഷണം തയാറാക്കാനും സമ്മാനങ്ങള്‍ വാങ്ങാനുമൊക്കെ ധാരാളം പണം ജനങ്ങള്‍ പാഴാക്കിക്കളയുന്നത് പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതര്‍ പറയുന്നു. സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാത്ത കുടുംബങ്ങളില്‍ വലിയ സാമ്പത്തിക ബാധ്യത ഇത്തരം ആഘോഷങ്ങള്‍ വരുത്തിവെക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്തായാലും നിയന്ത്രണം വന്നതോടെ ജനങ്ങളും രണ്ടുതട്ടിലായി. 70 കഴിഞ്ഞവരുടെ ദീര്‍ഘായുസ്സ് ആഘോഷിക്കാമെന്നത് നല്ല തീരുമാനമാണെങ്കിലും മറ്റാരും ജന്മദിനം ആഘോഷിക്കരുതെന്ന് പറയുന്നത് ശരിയല്ളെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ താരതമ്യേന ചെറിയ വരുമാനക്കാര്‍ കൂടുതല്‍ വസിക്കുന്ന നാട്ടില്‍ ഈ നിയന്ത്രണം അത്യാവശ്യമാണെന്നാണ് മറുപക്ഷത്തിന്‍െറ അഭിപ്രായം.

Show Full Article
TAGS:
Next Story