Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യന്‍ പ്രഫസര്‍ക്ക് ...

ഇന്ത്യന്‍ പ്രഫസര്‍ക്ക് ജര്‍മനിയിലെ ഏറ്റവുമുയര്‍ന്ന സിവിലിയന്‍ ബഹുമതി

text_fields
bookmark_border
ഇന്ത്യന്‍ പ്രഫസര്‍ക്ക് ജര്‍മനിയിലെ ഏറ്റവുമുയര്‍ന്ന സിവിലിയന്‍ ബഹുമതി
cancel

ബംഗളൂരു: ഇന്ത്യന്‍ പ്രഫസര്‍ക്ക് ജര്‍മനിയിലെ ഏറ്റവുമുയര്‍ന്ന സിവിലിയന്‍ ബഹുമതി. പ്രമുഖ ഇന്ത്യന്‍ സോഷ്യോ ബയോളജിസ്റ്റായ രാഘവേന്ദ്ര ഗഡഗ്കറിനാണ് ‘ദി ക്രോസ് ഓഫ് ഓര്‍ഡര്‍ ഓഫ് ദ മെറിറ്റ്’ ബഹുമതി ലഭിച്ചത്. ബിഹേവിയറല്‍ ഇക്കോളജിയിലും സോഷ്യോബയോളജിയിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും ഇന്ത്യ-ജര്‍മന്‍ ഗവേഷണ സഹകരണം ശക്തമാക്കിയത് പരിഗണിച്ചുമാണ് ബഹുമതി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സിലെ സെന്‍റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സില്‍ പ്രഫസറും ബംഗളൂരുവില്‍ താമസക്കാരനുമായ അദ്ദേഹത്തിന് ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സലേറ്റില്‍ നടന്ന ചടങ്ങില്‍ വെള്ളിയാഴ്ച ബഹുമതി സമ്മാനിച്ചു. ചെറുപ്രാണികളുടെ സാമൂഹിക ജീവശാസ്ത്ര പഠനത്തില്‍ രാജ്യത്തെ വിദഗ്ധരിലൊരാളാണ് രാഘവേന്ദ്ര. ഇന്ത്യന്‍ നാഷനല്‍ സയന്‍സ് അക്കാദമിയുടെ പ്രസിഡന്‍റ് കൂടിയായ അദ്ദേഹം 270 ഓളം ഗവേഷണപ്രബന്ധങ്ങളും രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show Full Article
TAGS:
Next Story