Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധിനിവേശത്തിന്‍െറ സമയം ...

അധിനിവേശത്തിന്‍െറ സമയം തിരുത്താന്‍ ഉത്തര കൊറിയ അര മണിക്കൂര്‍ പിന്നിലേക്ക്

text_fields
bookmark_border
അധിനിവേശത്തിന്‍െറ സമയം തിരുത്താന്‍ ഉത്തര കൊറിയ അര മണിക്കൂര്‍ പിന്നിലേക്ക്
cancel

സോള്‍: മൂന്നര പതിറ്റാണ്ട് നീണ്ട ജപ്പാന്‍ അധിനിവേശത്തിന്‍െറ അവസാന അടയാളവും മായ്ച്ചുകളയാന്‍ രാജ്യത്തിന്‍െറ ഒൗദ്യോഗിക സമയംതന്നെ തിരുത്തിക്കുറിക്കുകയാണ് വടക്കന്‍ കൊറിയ. രാജ്യത്തെ എല്ലാ ക്ളോക്കുകളിലെയും സമയം അര മണിക്കൂര്‍ പിന്നിലേക്ക് മാറ്റണമെന്ന് കാണിച്ച് വടക്കന്‍ കൊറിയന്‍ ഭരണകൂടം കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഇതനുസരിച്ച് ജി.എം.ടി + 9.00 ആയിരുന്ന കെറിയന്‍ സമയം ഇനി ജി.എം.ടി + 8.30 ആയി മാറും. ആഗസ്റ്റ് 15 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

ഭൂമിശാസ്ത്രപരമായി വടക്കന്‍ കൊറിയയുടെ സമയക്രമം ജി.എം.ടി + 8.30 എന്ന രീതിയിലാണ് കണക്കാക്കേണ്ടത്. 1912 വരെ ഇത്തരത്തില്‍തന്നെയായിരുന്നു രാജ്യത്ത് സമയം കണക്കാക്കിയിരുന്നതും. എന്നാല്‍, 1910ല്‍ രാജ്യത്ത് ഭരണം പിടിച്ചടക്കിയ ജപ്പാന്‍ അധിനിവേശത്തിന്‍െറ രണ്ടാം വര്‍ഷത്തില്‍ തങ്ങളുടെ രാജ്യത്തെ സമയക്രമംതന്നെ കൊറിയക്കാരും പാലിക്കണമെന്ന് ശഠിക്കുകയായിരുന്നു.

അങ്ങനെയാണ് കൊറിയയിലെ ക്ളോക്കുകള്‍ അര മണിക്കൂര്‍ മുന്നോട്ട് നീങ്ങിയത്. ജി.എം.ടി + 9.00 ആണ് ജപ്പാന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം. 1945ല്‍ അധിനിവേശത്തില്‍നിന്ന് മുക്തമായിട്ടും സമയക്രമം മാത്രം ജപ്പാനിലേത് തുടരുകയായിരുന്നു. 103 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊറിയന്‍ വിമോചനത്തിന്‍െറ 70ാം വാര്‍ഷികാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ സമയം വടക്കന്‍ കൊറിയക്കാര്‍ തിരിച്ചുപിടിച്ചത്. സമയം മാറ്റിയതുപോലുള്ള പൊറുക്കാനാവാത്ത തെറ്റുകള്‍ തങ്ങളുടെ രാജ്യത്തോട് ചെയ്ത ജപ്പാനോടുള്ള പ്രതികാരംകൂടിയാണ് ഈ നടപടിയെന്നാണ് ജനങ്ങളുടെ പ്രതികരണം.

ദക്ഷിണ കൊറിയ 1954ല്‍തന്നെ സമയം നേരെയാക്കിയിരുന്നെങ്കിലും 1961ലെ പട്ടാള അധിനിവേശ കാലത്ത് വീണ്ടും ജപ്പാന്‍ സമയത്തിലേക്ക് തിരിച്ചു പോവുകയായിരുന്നു.
 

Show Full Article
TAGS:
Next Story