Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമകന്‍ അമിതവേഗത്തില്‍...

മകന്‍ അമിതവേഗത്തില്‍ ഓടിച്ച വാഹനമിടിച്ച് അമ്മ മരിച്ചു

text_fields
bookmark_border
മകന്‍ അമിതവേഗത്തില്‍ ഓടിച്ച വാഹനമിടിച്ച്   അമ്മ മരിച്ചു
cancel


ബെയ്ജിങ്: അമിതവേഗത്തോടുള്ള യുവാവിന്‍െറ അഭിനിവേശം കവര്‍ന്നെടുത്തത് ജന്മംകൊടുത്ത അമ്മയുടെ ജീവന്‍. തന്‍െറ ഇരുചക്രവാഹനമിടിച്ച് മരിച്ചത് സ്വന്തം അമ്മയാണെന്ന് പിന്നീട് അറിഞ്ഞതോടെ യുവാവ് പൊലീസില്‍ കീഴടങ്ങി. ചൈനയിലെ ഹുബേയ് പ്രവിശ്യയിലെ ഹൈവേയിലാണ് അപകടമുണ്ടായത്. യുവാവും മുതിര്‍ന്നൊരാളും സഞ്ചരിച്ച ഇരുചക്രവാഹനം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് മുതിര്‍ന്ന സ്ത്രീകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പാതക്കരികിലെ വെളിച്ചക്കുറവും അമിതവേഗവുമാണ് അപകടത്തിന് കാരണമായത്. അപകടം നടന്നയുടന്‍ സ്ത്രീകളെ രക്ഷിക്കാന്‍ യുവാവ് തയാറായെങ്കിലും കൂടെയുണ്ടായിരുന്ന സുഹൃത്ത് പിന്തിരിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മയുടെ അപകടമരണം അറിഞ്ഞതോടെ തന്‍െറ വാഹനമിടിച്ചാണ് അമ്മ മരിച്ചതെന്ന് തിരിച്ചറിയുകയും തുടര്‍ന്ന് യുവാവ് പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.
 

Show Full Article
TAGS:
Next Story