Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനില്‍ സംഘര്‍ഷം...

അഫ്ഗാനില്‍ സംഘര്‍ഷം കനക്കുന്നു; ഇരകളിലേറെയും സ്ത്രീകളും കുട്ടികളുമെന്ന് യു.എന്‍

text_fields
bookmark_border
അഫ്ഗാനില്‍ സംഘര്‍ഷം കനക്കുന്നു; ഇരകളിലേറെയും സ്ത്രീകളും കുട്ടികളുമെന്ന് യു.എന്‍
cancel


കാബൂള്‍: അഫ്ഗാനില്‍ ഈവര്‍ഷം വീണ്ടും രൂക്ഷമായ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരന്തത്തിനിരയാകുന്നത് സ്ത്രീകളും കുട്ടികളുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ആക്രമണങ്ങള്‍ ഈവര്‍ഷം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യു.എന്‍ അസിസ്റ്റന്‍റ് മിഷന്‍ ഇന്‍ അഫ്ഗാന്‍ (യുനാമ) തയാറാക്കിയ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പുറത്തുവിട്ടത്. 2009നുശേഷം ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന വര്‍ഷമാണ് 2015 എന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ 23 ശതമാനവും കുട്ടികള്‍ക്കെതിരെ 13 ശതമാനവും വര്‍ധനയാണ് ഉണ്ടായത്. സര്‍ക്കാര്‍ ശക്തികളുടെ ഭാഗത്തുനിന്നുള്ള ചെറു പീരങ്കികളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളും താലിബാന്‍െറ ചാവേര്‍ ബോംബ് ആക്രമണങ്ങളുമാണ് പ്രധാനമായും മരണനിരക്ക് വര്‍ധിക്കാന്‍ കാരണം. 2014 അവസാനം നാറ്റോ സൈനികരെ പിന്‍വലിച്ച മേഖലകളിലാണ് ആക്രമണങ്ങളില്‍ വര്‍ധന. സൈനികരെ പിന്‍വലിച്ചതോടെ പല മേഖലകളിലും താലിബാനും മറ്റ് സര്‍ക്കാര്‍വിരുദ്ധ ശക്തികളും കരുത്താര്‍ജിച്ചിട്ടുണ്ട്.
 

Show Full Article
TAGS:
Next Story