Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുല്ലാ ഉമറിന്‍െറ മകന്‍ ...

മുല്ലാ ഉമറിന്‍െറ മകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

text_fields
bookmark_border
മുല്ലാ ഉമറിന്‍െറ മകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
cancel

കാബൂള്‍: മരിച്ച താലിബാന്‍ തലവന്‍ മുല്ലാ ഉമറിന്‍െറ മകന്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുല്ലാ യാക്കൂബ് രണ്ടുദിവസം മുമ്പ് കൊല്ലപ്പെട്ടെന്നാണ് പാര്‍ലമെന്‍റ് അംഗം സാഹിര്‍ ഖാദിറിനെ ഉദ്ധരിച്ച് ഡെയ്ലി ഒൗട്ട്ലുക് റിപ്പോര്‍ട്ട് ചെയ്തത്. മുല്ലാ ഉമറിന്‍െറ പിന്‍ഗാമിയാകാന്‍ ആഗ്രഹിച്ചിരുന്ന യാക്കൂബ് നിലവില്‍ തലവനായി നിയമിക്കപ്പെട്ട മുല്ലാ അക്തര്‍ മന്‍സൂറിന്‍െറ ഒത്താശയോടെയാണ് കൊല്ലപ്പെട്ടതെന്ന് സാഹിര്‍ ഖാദിര്‍ പറഞ്ഞു.

പ്രാദേശിക സ്വകാര്യ ടി.വി ചാനല്‍ ടോളോയും മുല്ലാ യാക്കൂബ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, താലിബാനില്‍നിന്ന് പ്രതികരണമുണ്ടായിട്ടില്ല. താലിബാനെ ഇത്രയുംകാലം നയിച്ച മുല്ലാ ഉമറിന്‍െറ മരണത്തോടെ വന്‍ പ്രതിസന്ധിയാണ് സംഘടനയിലുണ്ടായിരിക്കുന്നത്. മുല്ലാ അക്തര്‍ മന്‍സൂറിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കളായ മുല്ലാ ഹസന്‍ റഹ്മാനിയും മുല്ലാ റസാഖ് അഖുന്ദും മുന്നോട്ടു വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുന്ദൂസ് പ്രവിശ്യയിലും ഹിറാതിലും മന്‍സൂറിനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, താലിബാന്‍െറ ഖത്തറിലെ ഓഫീസ് തലവന്‍ സയ്യിദ് തയ്യാബ് ആഗ രാജിവെച്ചു. മന്‍സൂറിനെ ശക്തമായി വിമര്‍ശിച്ചാണ് തയ്യാബിന്‍െറ രാജി.

Show Full Article
TAGS:
Next Story