Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറിപ്പബ്ളിക്കന്‍...

റിപ്പബ്ളിക്കന്‍ കണ്‍വെന്‍ഷനിടെ പ്രതിഷേധം; 17 പേര്‍ അറസ്റ്റില്‍

text_fields
bookmark_border
റിപ്പബ്ളിക്കന്‍ കണ്‍വെന്‍ഷനിടെ പ്രതിഷേധം; 17 പേര്‍ അറസ്റ്റില്‍
cancel

ക്ളീവ് ലന്‍ഡ്: തിങ്കളാഴ്ച തുടങ്ങിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രതിഷേധം തുടരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എസ് പതാക കത്തിച്ചും പ്രതിഷേധക്കാര്‍ രോഷം പ്രകടിപ്പിച്ചതോടെയാണ് അറസ്റ്റുണ്ടായത്. സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ ക്രൂരതകള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രതികരണമാണ് പതാക കത്തിച്ചതിലൂടെ നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാജ്യത്തിന്‍െറ പതാക കത്തിക്കുന്നത് നിയമവിധേയമാണെന്ന 1989ലെ പ്രശസ്ത യു.എസ് കോടതി വിധിക്ക് വഴിവെച്ച് മുപ്പതുവര്‍ഷം മുമ്പ് റിപ്പബ്ളിക്കന്‍ കണ്‍വെന്‍ഷനില്‍ പതാക കത്തിച്ച ഗ്രിഗോയി ജോയി ജോണ്‍സണ്‍ എന്നയാളും കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
 

Show Full Article
TAGS:Republican convention 
Next Story