Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2016 11:31 PM GMT Updated On
date_range 12 July 2016 11:31 PM GMTഎമി പുരസ്കാര ജേത്രി ജൂലി പെയ്നെ അന്തരിച്ചു
text_fieldsbookmark_border
ലോസ് ആഞ്ജലസ്: എമി പുരസ്കാര ജേത്രിയും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ ജൂലി പെയ്നെ ലോസ് ആഞ്ജലസില്‍ അന്തരിച്ചു. അര്‍ബുദ ബാധിതയായിരുന്നു 64 കാരിയായ ജൂലി. റിഡ്ലി സ്കോട്ടിന്‍െറ ‘സ്കോട്ട് ഫ്രീ’ പ്രൊഡക്ഷന്‍ കമ്പനിയില്‍ 15 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു അവര്‍. 1980കളുടെ അവസാനത്തില്‍ റിഡ്ലി സ്കോട്ടിന്‍െറ തെല്‍മ ലൂയിസ്, ഗി ജെയ്ന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് അവര്‍ ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത്. ഒസ്കറിന് അര്‍ഹമായ ഗ്ളാഡിയേറ്ററിലും ഇവരുടെ കൈയൊപ്പ് പതിഞ്ഞിരുന്നു. മകള്‍ സാറക്കും സഹോദരന് മൈക്കിനുമൊപ്പമായിരുന്നു ജൂലിയുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story