Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കന്‍ സുരക്ഷാ...

അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി
cancel

ഇസ്ലാമാബാദ്: ഏകദിന സന്ദര്‍ശനത്തിന് പാകിസ്താനില്‍ എത്തിയ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധവും മേഖലയിലെ പ്രശ്നങ്ങളുമാണ് ഇരുവരും സംസാരിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒക്ടോബറിലെ ശരീഫിന്‍െറ അമേരിക്കന്‍ സന്ദര്‍ശനത്തിന്‍െറ അജണ്ട തയാറാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
പാകിസ്താന്‍െറ പ്രധാന പങ്കാളിയാണ് അമേരിക്ക എന്ന് നവാസ് ശരീഫ് അഭിപ്രായപ്പെട്ടു. സാമ്പത്തിക, പ്രതിരോധ മേഖലയിലും തീവ്രവാദ വിരുദ്ധ നടപടിയിലും അമേരിക്കയുടെ സഹായം അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യത്തിനും മേഖലക്കും ലോകത്തിനും ഗുണകരമായ കാര്യങ്ങളിലെല്ലാം പാകിസ്താന്‍ അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ശരീഫ് കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇരുരാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഒക്ടോബറിലെ അമേരിക്കന്‍ സന്ദര്‍ശനംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രകീര്‍ത്തിച്ച റൈസ് പാകിസ്താനിലുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. അയല്‍രാജ്യങ്ങളുമായുള്ള നവാസ് ശരീഫിന്‍െറ സമാധാനപരമായ ബന്ധത്തെ റൈസ് പുകഴ്ത്തി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സന്ദര്‍ഭത്തിലാണ് റൈസിന്‍െറ സന്ദര്‍ശനം എന്നത് ഇതിന് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദേശീയ സുരക്ഷാ കൗണ്‍സിലിലെ ദക്ഷിണേഷ്യന്‍ കാര്യങ്ങളുടെ ഡയറക്ടര്‍ പീറ്റര്‍ ലാവോയ് റൈസിനെ അനുഗമിച്ചു.

Show Full Article
TAGS:
Next Story