Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിഖ് കലാപം: സോണിയ...

സിഖ് കലാപം: സോണിയ ഗാന്ധിക്കെതിരായ കേസ് യു.എസ് കോടതി തള്ളി

text_fields
bookmark_border
സിഖ് കലാപം: സോണിയ ഗാന്ധിക്കെതിരായ കേസ് യു.എസ് കോടതി തള്ളി
cancel

ന്യൂയോര്‍ക്: 1984ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് തള്ളി. അമേരിക്കയിലെ മനുഷ്യാവകാശ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് സോണിയ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. കേസ് നിലനില്‍ക്കുന്നതല്ളെന്നുകണ്ട് മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു. രണ്ടാം തവണയാണ് സോണിയ ഗാന്ധിക്കെതിരായ കേസ് അമേരിക്കന്‍ കോടതി തള്ളുന്നത്.
ഇന്തോ-അമേരിക്കന്‍ അഭിഭാഷകനായ രവി ബത്രയാണ് സോണിയ ഗാന്ധിക്കുവേണ്ടി കേസ് വാദിച്ചത്. ഈ വിധി ചരിത്രപരമാണെന്നും സോണിയ ഗാന്ധിയെ പ്രതിയാക്കി അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടനയുടെ ശ്രമം പൊളിഞ്ഞിരിക്കുകയാണെന്നും ബത്ര മാധ്യമങ്ങളോട് പറഞ്ഞു. സിഖ് ഫോര്‍ ജസ്റ്റിസ് പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Show Full Article
TAGS:
Next Story