Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിമാനങ്ങള്‍...

വിമാനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം

text_fields
bookmark_border

സാന്‍ഡീഗോ: കാലിഫോര്‍ണിയയില്‍ ചെറുവിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് അഞ്ചു യാത്രക്കാര്‍ മരിച്ചു. മെക്സികോ അതിര്‍ത്തിക്ക് സമീപമുള്ള സാന്‍ഡീഗോ വിമാനത്താവളത്തിലേക്ക് വരുകയായിരുന്ന രണ്ടു വിമാനങ്ങള്‍ ഞായറാഴ്ച പകല്‍ 11ഓടെ കൂട്ടിയിടിച്ച് കത്തിയമരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനങ്ങള്‍ പല കഷണങ്ങളായി ചിന്നിച്ചിതറി നിലത്ത് പതിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് അഞ്ചു മൃതദേഹങ്ങള്‍ കണ്ടത്തെിയത്. സാന്‍ഡീഗോ വന്യജീവി സങ്കേതത്തിന് സമീപമുള്ള പുല്‍മേടിലാണ് കത്തിയ വിമാനാവശിഷ്ടങ്ങള്‍ പതിച്ചത്.
 

Show Full Article
TAGS:
Next Story