Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് സൈനിക...

യു.എസ് സൈനിക ഡ്രോണുകള്‍ വര്‍ധിപ്പിക്കുന്നു

text_fields
bookmark_border

വാഷിങ്ടണ്‍: സൈനിക ആവശ്യങ്ങള്‍ക്കായുള്ള ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) യു.എസ് വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. ഡ്രോണുകള്‍ പ്രതിദിനം 61 സര്‍വിസ് എന്നത് 2019ഓടെ 90 ആയി ഉയര്‍ത്താന്‍ പെന്‍റഗണ്‍ തീരുമാനിച്ചതായി മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. 2011 മുതല്‍ അമേരിക്ക ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഇത്രയും വര്‍ധിപ്പിക്കുന്നത് ഇതാദ്യമാണ്. ആഗോളതലത്തില്‍ സംഘര്‍ഷാവസ്ഥ വര്‍ധിച്ചതാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് അമേരിക്കയുടെ വിശദീകരണം.
ഡ്രോണ്‍ ആക്രമണങ്ങള്‍ നിരപരാധികളായ സാധാരണക്കാരുടെ കുരുതിക്കിടയാക്കുന്നുവെന്ന് വ്യാപക വിമര്‍ശങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് പുതിയ നീക്കം. യു.എസ് ഡ്രോണ്‍ ആക്രമണങ്ങളില്‍ 3000ത്തോളം പേര്‍ കൊല്ലപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നൂ.

Show Full Article
TAGS:
Next Story