Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്പര്‍ശനത്തില്‍നിന്ന്...

സ്പര്‍ശനത്തില്‍നിന്ന് വൈദ്യുതി; പുതിയ സാങ്കേതികവിദ്യ വരുന്നു

text_fields
bookmark_border

വാഷിങ്ടണ്‍: മൊബൈല്‍ ഫോണും ടാബ്ലറ്റുകളും ചാര്‍ജ് ചെയ്യാന്‍ പ്ളഗ് പോയന്‍റുകള്‍ അന്വേഷിച്ചുനടക്കേണ്ട ആവശ്യമില്ളെന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ അല്‍പം പ്രയാസമായിരിക്കാം. എന്നാല്‍, ശരീരത്തില്‍നിന്നുതന്നെ വൈദ്യുതി ശേഖരിച്ച് ഇത്തരം ചെറിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അധികംവൈകാതെ രംഗം കൈയടക്കുമെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള വാര്‍ത്ത. ശാരീരിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജം വൈദ്യുതിയാക്കി മാറ്റാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രകൃതിക്കും ശരീരത്തിനും അല്‍പംപോലും ഹാനികരമല്ലാത്ത ഡി.എന്‍.എ നിര്‍മിതമായ നാനോ ജനറേറ്റര്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളില്‍ വിജയിച്ചിരിക്കുന്നത് ഇന്ത്യന്‍ ശാസ്ത്രജ്ഞരാണെന്നത് അഭിമാനാര്‍ഹമായ മറ്റൊരു നേട്ടമാണ്.
നടക്കുമ്പോഴും ചെറിയ ശാരീരിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുമ്പോഴുംവരെ വന്‍തോതിലുള്ള ഊര്‍ജമാണ് നമ്മുടെ ശരീരം ഉല്‍പാദിപ്പിക്കുന്നത്. ഇങ്ങനെ നഷ്ടമാകുന്ന ഊര്‍ജത്തിന്‍െറ കുറെ ഭാഗമെങ്കിലും വൈദ്യുതോര്‍ജം പോലുള്ള ഉപയോഗപ്രദമായ ഊര്‍ജരൂപങ്ങളിലേക്ക് മാറ്റാന്‍ കഴിയുമോയെന്ന അന്വേഷണമാണ് വിജയംകാണുന്നത്. കൊല്‍ക്കത്ത ജാദവ്പുര്‍ സര്‍വകലാശാലയിലെ ഫിസിക്സ് വിഭാഗത്തിന് കീഴിലുള്ള ഓര്‍ഗാനിക് നാനോ പീസോഇലക്ട്രിക് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഇതിനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
നിസ്സാരമായ ഒരു സ്പര്‍ശനത്തിലൂടെ 22 മുതല്‍ 55വരെ എല്‍.ഇ.ഡികള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞതായി ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. ദിപന്‍കര്‍ മണ്ഡല്‍ പറഞ്ഞു. ജര്‍മന്‍ ഗവേഷകസംഘവുമായി സഹകരിച്ച് ഇപ്പോള്‍  മുന്നോട്ടുപോകുന്ന പരീക്ഷണങ്ങള്‍ ഫലംകണ്ടാല്‍ ചെറിയ ഉപയോഗത്തിനുപോലും വൈദ്യുതിശൃംഖലകളെ ആശ്രയിക്കുന്നതും ഒഴിവാക്കാനാവും.

Show Full Article
TAGS:
Next Story