Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കക്കെതിരെ...

അമേരിക്കക്കെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഉസാമയുടെ മകന്‍

text_fields
bookmark_border

വാഷിങ്ടണ്‍: അല്‍ഖാഇദ അനുയായികളോട് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ഉസാമ ബിന്‍ ലാദിന്‍െറ മകന്‍ ഹംസ ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ‘ഭീകരതയുടെ കിരീടാവകാശി’ എന്നാണ് മാധ്യമങ്ങള്‍ ഹംസയെ വിശേഷിപ്പിച്ചത്. 20കാരനായ ഇദ്ദേഹം ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് അനുയായികളോട് വാഷിങ്ടണ്‍ ഡി.സി, പാരിസ്, തെല്‍അവീവ് തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ആവശ്യപ്പെട്ടത്. ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍നിന്നും മാറ്റി അമേരിക്കയിലും സഖ്യരാഷ്ട്രങ്ങളിലും കേന്ദ്രീകരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതായി അമേരിക്കയിലെ സ്വകാര്യ തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സി അവകാശപ്പെട്ടു. തീവ്രവാദി സംഘങ്ങള്‍ ഹംസയെ ഭാവി നേതാവായാണ്് കാണുന്നതെന്നും ഇദ്ദേഹത്തിന്‍െറ വ്യക്തിത്വം അനുയായികള്‍ക്കിടയില്‍ കളങ്കരഹിതമാണെന്നുമാണ് അറിവ്. 2011ല്‍ ഉസാമയെ കൊലപ്പെടുത്തിയ സന്ദര്‍ഭത്തില്‍ ഹംസ അമേരിക്കന്‍ സൈന്യത്തിന്‍െറ കരങ്ങളില്‍നിന്നും രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇറാഖിലെയും സിറിയയിലെയും ഐ.എസ് ഖിലാഫത്തിനെക്കുറിച്ചും ലോകവ്യാപകമായി അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഹംസ ബിന്‍ലാദിന്‍ ഒന്നും തന്നെ സൂചിപ്പിച്ചിട്ടില്ല. ഹംസ ബിന്‍ലാദിന്‍െറ അമ്മാവന്‍, അമ്മായി, മുത്തശ്ശി എന്നിവര്‍ ഈ മാസം ആദ്യത്തില്‍ ഇംഗ്ളണ്ടില്‍ വിമാനാപകടത്തില്‍ മരിച്ചിരുന്നു.

Show Full Article
TAGS:
Next Story