Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅനധികൃത...

അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 68 ഇന്ത്യക്കാര്‍ അമേരിക്കന്‍ പിടിയില്‍

text_fields
bookmark_border

വാഷിങ്ടണ്‍: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച 68 ഇന്ത്യക്കാരെ പിടികൂടി. വാഷിങ്ടണിലെ സീറ്റിലിനടുത്തുനിന്നാണ് ഇവരെ പിടികൂടിയതെന്ന് അമേരിക്കന്‍ കുടിയേറ്റ വകുപ്പ് അറിയിച്ചു. ടകോമയിലെ കേന്ദ്രത്തില്‍ 68 ഇന്ത്യക്കാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (ഐ.സി.ഇ) അധികൃതര്‍ പറഞ്ഞു.
ഇവര്‍ പലപ്പോഴായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണെന്ന് ഐ.സി.ഇ വക്താവ് വിര്‍ജീനിയ കെയ്സ് പറഞ്ഞു. ഇവരില്‍ പകുതിയോളം പേര്‍ കഴിഞ്ഞ ഒരുമാസത്തിനകം പിടിയിലായവരാണെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ഭൂരിപക്ഷവും പഞ്ചാബില്‍നിന്നുള്ളവരാണെന്ന് നോര്‍ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ഡയറക്ടര്‍ സത്നം സിങ് ചഹല്‍ പറഞ്ഞു. പിടിയിലായവരെ എന്തുചെയ്യുമെന്നറിയാന്‍ മാസങ്ങളെടുക്കുമെന്ന് സത്നം സിങ് അറിയിച്ചു.

Show Full Article
TAGS:
Next Story