Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ്: വിധിയെ വിമര്‍ശിച്ച ബ്രിട്ടീഷ് അംബാസഡറെ ഈജിപ്ത് വിളിച്ചുവരുത്തി

text_fields
bookmark_border

കൈറോ: അല്‍ജസീറ റിപ്പോര്‍ട്ടര്‍മാരെ മൂന്നുവര്‍ഷം തടവിലിടാനുള്ള കോടതിവിധിയെ വിമര്‍ശിച്ചതിന് ബ്രിട്ടീഷ് അംബാസഡറെ ഈജിപ്ത് വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വ്യാജവാര്‍ത്ത പ്രസിദ്ധപ്പെടുത്തി എന്നാരോപിച്ച് ശനിയാഴ്ചയാണ് മുഹമ്മദ് ഫഹ്മി, പീറ്റര്‍ ഗ്രസ്റ്റ്, ബഹര്‍ മുഹമ്മദ് എന്നിവരെ കോടതി ശിക്ഷിച്ചത്. വിധി തന്നെ ഞെട്ടിച്ചെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ജോണ്‍ കാസന്‍ പ്രതികരിച്ചിരുന്നു.
‘ഈ കേസിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നത് വിദേശികള്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രമല്ല, പുതിയ ഈജിപ്തിന്‍െറ നിലനില്‍പിന്‍െറ ചിഹ്നമായാണ് ഇത് കണക്കാക്കപ്പെടുന്നത്’ -കാസന്‍ എംബസിയുടെ ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ കുറിച്ചു. ഞായറാഴ്ച അദ്ദേഹത്തെ വിളിച്ചുവരുത്തിയ ഈജിപ്ത് വിദേശ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അസ്വീകാര്യമായ കടന്നുകയറ്റമാണ് അംബാസഡറിന്‍െറ പ്രതികരണമെന്ന് അവര്‍ വ്യക്തമാക്കി.
അതേസമയം, തങ്ങള്‍ക്കെതിരായ വിധിയില്‍ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി മാപ്പു പറയണമെന്ന് ആസ്ത്രേലിയയിലുള്ള പീറ്റര്‍ ഗ്രസ്റ്റ് ആവശ്യപ്പെട്ടു. ശിക്ഷിക്കുന്നതിന് പകരം നാടുകടത്തുകയുള്ളൂ എന്ന് പ്രസിഡന്‍റ് നല്‍കിയ ഉറപ്പിന് വിരുധമാണ് വിധി എന്ന് അദ്ദേഹം പറഞ്ഞു. വിധിക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ഗ്രസ്റ്റ് അഭിപ്രായപ്പെട്ടു. അല്‍സീസി മാപ്പു പറയണമെന്ന് മുഹമ്മദ് ഫഹ്മിയുടെ അഭിഭാഷക അമല്‍ ക്ളൂണിയും ആവശ്യപ്പെട്ടു. വിധിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ ജീവനക്കാരെ പുറത്ത് കൊണ്ടുവരുന്നതിന് ഏതറ്റം വരെയും പോകുമെന്ന് അല്‍ജസീറ അറിയിച്ചു.

Show Full Article
TAGS:
Next Story