Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൈറോയില്‍ വന്‍...

കൈറോയില്‍ വന്‍ സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

text_fields
bookmark_border
കൈറോയില്‍ വന്‍ സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്
cancel

കൈറോ: ഈജിപ്ത് തലസ്ഥാനത്ത് നടന്ന വന്‍ സ്ഫോടനത്തില്‍ 29ഓളം പേര്‍ക്ക് പരിക്കുപറ്റി. പൊലീസ് സേനയുടെ ആസ്ഥാനത്തിന് സമീപം കാറില്‍വെച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിപക്ഷവും പൊലീസ് ഉദ്യോഗസ്ഥരാണ്. ഇന്നലെ പുലര്‍ച്ചെയാണ് വടക്കന്‍ കൈറോയിലെ ഷുബ്ര അല്‍ഖൈമ ജില്ലയില്‍ ശക്തമായ സ്ഫോടനമുണ്ടായത്.

പൊലീസ് ആസ്ഥാനത്തിന് സമീപം കാര്‍ നിര്‍ത്തിയശേഷം അതിലുണ്ടായിരുന്നയാള്‍ പിന്നാലെ വന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടയുടനെയാണ് സ്ഫോടനം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. സ്ഫോടനത്തിന്‍െറ ശക്തിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തിന്‍െറ ജനല്‍ചില്ലുകള്‍ പൊട്ടിച്ചിതറുകയും ചുറ്റുമതില്‍ തകരുകയും ചെയ്തിട്ടുണ്ടെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിത്തെറിച്ച കാറിന്‍െറ അവശിഷ്ടം മീറ്ററുകള്‍ അകലെവരെ ചിതറിക്കിടക്കുന്നുണ്ട്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് അനുകൂല സിനായി പ്രോവിന്‍സ് എന്ന സംഘടന ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 11ലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് സമീപം ഐ.എസ് നടത്തിയ സ്ഫോടനത്തിനുശേഷം തലസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടം ലക്ഷ്യംവെച്ച് നടക്കുന്ന ആക്രമണമാണിത്.

Show Full Article
TAGS:
Next Story