ബംഗളൂരുവിൽ മേൽപാലത്തിൽനിന്ന് നോട്ടുകൾ വാരിവിതറി യുവാവ്
text_fieldsമൈസൂരു റോഡ് മേൽപാലത്തിൽനിന്ന് യുവാവ് നോട്ടുകൾ വാരിവിതറുന്നു. വിഡിയോ ദൃശ്യത്തിൽനിന്ന്
ബംഗളൂരു: കലാസിപാളയയിലെ മൈസൂരു റോഡ് മേൽപാലത്തിൽനിന്ന് യുവാവ് നോട്ടുകൾ വാരിവിതറി. ചൊവ്വാഴ്ചയാണ് സംഭവം. കോട്ടും സൂട്ടും ധരിച്ച യുവാവ് ക്ലോക്കും കഴുത്തിൽ തൂക്കിയാണ് മേൽപാലത്തിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 10 രൂപയുടെ നോട്ടുകൾ മേൽപാലത്തിൽനിന്ന് വാരിവിതറിയതോടെ താഴെ നിന്നിരുന്ന ആളുകൾ ഇതു പെറുക്കാൻ തിക്കും തിരക്കുമായി.
പൊതുവെ ഗതാഗതക്കുരുക്കുള്ള കലാസിപാളയയിൽ ഇത് ഗതാഗതം സ്തംഭിപ്പിച്ചു. മേൽപാലത്തിലും ഗതാഗതക്കുരുക്കുണ്ടായി. 3000 രൂപയോളമാണ് ഇങ്ങനെ വിതറിയത്. മേൽപാലത്തിന്റെ ഇരു സൈഡിൽനിന്നും മാറിമാറി യുവാവ് നോട്ടുകൾ വിതറുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.