Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'വർദ​'​ വന്നത്​...

'വർദ​'​ വന്നത്​ പാകിസ്​താനിൽ നിന്ന്​

text_fields
bookmark_border
വർദ​​ വന്നത്​ പാകിസ്​താനിൽ നിന്ന്​
cancel

​ചെന്നൈ: റോണു, ക്യാന്ദ്​, നാഡ ഇപ്പോൾ വർദയും. ഇന്ത്യൻ  മീറ്റിയറോളജിക്കൽ വിഭാഗത്തി​െൻറ അഭിപ്രായ പ്രകാരം ഇൗ വർഷം  ബംഗാൾ ഉൾക്കടലിൽ നിന്ന്​ രൂപംകൊണ്ട ഇന്ത്യയിലെ നാലാമ​ത്തെ പ്രധാന ചുഴലി​​െക്കാടുങ്കാറ്റാണ്​ വർദ. റോസാ പുഷ്​പം എന്നർഥം വരുന്ന അറബി, ഉറുദു  പദമായ വർദക്ക്​ ആ പേരു നൽകിയത്​ പാകിസ്​താനാണ്​.

2004ൽ കൊടുങ്കാറ്റിന് പേര്​ നൽകാൻ രൂപം നൽകിയ​ അന്താരാഷ്​ട്ര പാനലി​​െൻറ തീരുമാനം അനുസരിച്ച്​ ബംഗാൾ ഉൾക്കടലിനും അറേബ്യൻ കടലി​െൻറയും പരിധിയിലുള്ള രാജ്യങ്ങളാണ്​ ഉഷ്​ണമേഖലയിലെ ചുഴലിക്കാറ്റ​ുകൾക്ക്​ പേര് നൽകുന്നത്. ഇന്ത്യയും പാകിസ്​താനുമുൾ​പ്പെടെ 64 രാജ്യങ്ങളാണ്​ ഇൗ ലിസ്​റ്റലുള്ളത്​.

 ജനങ്ങൾക്ക്​ എളുപ്പത്തിൽ മനസിലാകുന്നതിനും ഒാർമയിൽ വരുന്നതിനും അതുവഴി  ആവശ്യമായ മുൻകരുതൽ എടുക്കുന്നതിന്​ വേണ്ടിയിട്ടാണ്​ വ്യത്യസ്​ത പ്രദേശങ്ങളിലെ പേരുകൾ നൽകിയിരിക്കുന്നത്​.

പൗരൻമാർക്കും കൊടുങ്കാറ്റുകളുടെ പേരുകൾ കാലാവസ്​ഥാ വകുപ്പ്​ ഡയറക്​ടർ ജനറലിന്​ സമർപ്പിക്കാവുന്നതാണെങ്കിലും അതി​െൻറ തെര​ഞ്ഞെട​ുപ്പ്​​ പ്രകിയക്ക്​ വ്യക്​തമായ നിയമങ്ങളുണ്ട്​.

പേരുകൾ ലളിതവും വായിച്ചാൽ മനസിലാകണമെന്നതുപോലെ സാംസ്​കാരികമായി ഏതെങ്കിലും വിഭാഗവുമായി പക്ഷപാതിത്വ സ്വഭാവമുള്ളതോ പ്രകോപനപരമോ ആകരുതെന്നും വ്യവസ്​ഥയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vardah cyclone
News Summary - Who names Indian cyclones
Next Story