Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ഒറ്റ ദിവസം...

യു.പിയിൽ ഒറ്റ ദിവസം ഏഴു ഏറ്റുമുട്ടൽ; മൂന്നു കുറ്റവാളികളെ വധിച്ചെന്ന്​ പൊലീസ്

text_fields
bookmark_border
യു.പിയിൽ ഒറ്റ ദിവസം ഏഴു ഏറ്റുമുട്ടൽ; മൂന്നു കുറ്റവാളികളെ വധിച്ചെന്ന്​ പൊലീസ്
cancel

ല​ഖ്​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​റ്റ​ദി​വ​സം ന​ട​ന്ന ഏ​ഴ്​ ഏ​റ്റു​മു​ട്ട​ലി​ൽ മൂന്നു കു​റ്റ​വാ​ളി​ക​ളെ വ​ധി​ച്ച​താ​യി പൊ​ലീ​സ്. ആ​റു പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്​​ച സ​ഹാ​റ​ൻ​പു​ർ, ഗാ​സി​യ​ബാ​ദ്, ഗൗ​തം​ബു​ദ്ധ ന​ഗ​ർ, മു​സ​ഫ​ർ​ന​ഗ​ർ ജി​ല്ല​ക​ളി​ൽ ന​ട​ന്ന പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ ഏ​ഴു പേ​രെ അ​റ​സ്​​റ്റ് ​ചെ​യ്​​ത​താ​യും ഡി.​െ​എ.​ജി പ്ര​വീ​ൺ​കു​മാ​ർ പ​റ​ഞ്ഞു. ഗൗ​തം​ബു​ദ്ധ ന​ഗ​റി​ൽ  ശ്രാ​വ​ൺ ചൗ​ധ​രി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ പി​ടി​കൂ​ടി​യാ​ൽ  ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ്രാ​വ​ൺ ചൗ​ധ​രി​യി​ൽ​നി​ന്ന്​  ര​ണ്ടു തോ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തു.

സ​ഹാ​റ​ൻ​പു​രി​ൽ ഗു​ണ്ടാ​ത്ത​ല​വ​ൻ സ​ലീ​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ ഡി.​െ​എ.​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​നോ​ഹ​ർ​പു​ർ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നി​ൽ നി​ന്ന്​ ല​ക്ഷം രൂ​പ​യും ബൈ​ക്കും ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട സ​ലീ​മി​നെ​യും സം​ഘ​ത്തെ​യും പൊ​ലീ​സ്​ വ​ള​യു​ക​യാ​യി​രു​ന്നു. കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും പൊ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​പ്പോ​ൾ ത​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഡി.​െ​എ.​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ലീ​മി​നെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക്​ സ​ർ​ക്കാ​ർ 25,000 രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  

നോ​യി​ഡ​യി​ൽ  ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​യേ​റ്റ അ​സ്ര​ഫ്​​, സ​ലീം എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ​നി​ന്ന്​ തോ​ക്ക്​ ക​ണ്ടെ​ടു​ത്തു. ര​ണ്ടു പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഗാ​സി​യാ​ബാ​ദി​ൽ വെ​ടി​വെ​പ്പി​ൽ മോ​ഷ​ണ​ക്കേ​സ്​ പ്ര​തി​യാ​യ രാ​ഹു​ലി​നും  കോ​ൺ​സ്​​റ്റ​ബി​ളി​നും പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​ 20 മു​ത​ൽ പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ 45 കു​റ്റ​വാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. തോ​ക്കു​ക​ൾ​ക്ക്​ തോ​ക്കു​ക​ൾ കൊ​ണ്ടാ​ണ്​ മ​റു​പ​ടി ന​ൽ​കു​ക​യെ​ന്ന്​ ഫെ​ബ്രു​വ​രി​യി​ൽ  യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ  പൊ​ലീ​സ്​ ഏ​റ്റു​മു​ട്ട​ൽ വ​ർ​ധി​ച്ച​താ​യി പ്ര​തി​പ​ക്ഷം  കു​റ്റ​െ​പ്പ​ടു​ത്തു​ന്നു.  യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്​ അ​​ധി​​കാ​​ര​​ത്തി​​ലേ​​റി​​യ ശേ​​ഷം സം​സ്​​ഥാ​ന​ത്ത്​ 1400ലേ​​റെ വ്യാ​​ജ ഏ​​റ്റു​​മ​ു​​ട്ട​​ലു​​ക​ളു​ണ്ടാ​യ​താ​യും ക്രി​​മി​​ന​​ലു​​ക​​ളും അ​​ല്ലാ​​ത്ത​​വ​​രു​​മാ​​യ​​വ​​രെ നേ​​ർ​​ക്കു​​നേ​​ർ വെ​​ടി​​വെ​​ച്ചു​ കൊ​​ന്ന നി​ര​വ​ധി സം​​ഭ​​വ​​ങ്ങ​​ളാ​​ണ്​ ന​ട​ന്ന​തെ​ന്നും ന്യൂ​​ഡ​​ൽ​​ഹി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സം​​ഘ​​ടി​​പ്പി​​ച്ച പൊ​​തു​​വി​​ചാ​​ര​​ണ​​യി​​ൽ പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ട്​ കു​​റ്റ​​പ്പെ​​ടു​​ത്തി​യി​രു​ന്നു.  ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ദ​​ലി​​ത്, ഒ.​​ബി.​​സി, മു​​സ്​​​ലിം വി​​ഭാ​​ഗ​​ങ്ങ​​ളെ ല​​ക്ഷ്യ​​മി​​ട്ടാ​​യി​​രു​​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminalsencountersmalayalam newsUttar Pradesh
News Summary - Uttar Pradesh: Six encounters in 24 hours, two criminals killed -India news
Next Story