You are here

വിൽപനക്ക്​ ധാരണ, യു.എസ്​ അപ്പാച്ചെ കോപ്​ടറുകളും മിസൈലുകളും ഇന്ത്യക്ക്

  • 6200 കോടിയുടെ ഇടപാട്

22:28 PM
13/06/2018
appache-helicopter

വാ​ഷി​ങ്​​​ട​ൺ: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തി​ന്​ ക​രു​േ​ത്ത​കാ​ൻ അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്​​ട​റു​ക​ളും മി​സൈ​ലു​ക​ളു​മെ​ത്തു​ന്നു. ആ​റ്​്​ എ.​എ​ച്ച്​ 64 ഇ ​അ​പ്പാ​ച്ചെ ആ​ക്ര​മ​ണ ഹെ​ലി​കോ​പ്​​ട​റു​ക​ളും ഹെ​ൽ​ഫ​യ​ർ, സ്​​റ്റിം​ഗ​ർ മി​സൈ​ലു​ക​ളു​മാ​ണ്​ അ​മേ​രി​ക്ക ഇ​ന്ത്യ​ക്ക്​ വി​ൽ​ക്കു​ന്ന​ത്. 6200 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണി​ത്. അ​ടു​ത്ത​മാ​സം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ദ്വി​മു​ഖ സം​ഭാ​ഷ​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ കോ​പ്​​ട​ർ, മി​സൈ​ൽ വി​ൽ​പ​ന​ക്ക്​ ധാ​ര​ണ​യാ​യ​ത്. യു.​എ​സ്​ പ്ര​തി​രോ​ധ ആ​സ്​​ഥാ​ന​മാ​യ പ​െൻറ​ഗ​ൺ ഇ​തു സം​ബ​ന്ധി​ച്ച ആ​ഭ്യ​ന്ത​ര വ​കു​പ്പി​​െൻറ ഉ​ത്ത​ര​വ്​ യു.​എ​സ്​ കോ​ൺ​ഗ്ര​സി​ന്​ കൈ​മാ​റി. ആ​രും എ​തി​ർ​ത്തി​ല്ലെ​ങ്കി​ൽ കോ​പ്​​ട​റു​ക​ളും മി​സൈ​ലു​ക​ളും ഇ​ന്ത്യ​ക്ക്​ സ്വ​ന്ത​മാ​കും. 

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​രാ​ണ്​ അ​ടു​ത്ത​മാ​സം യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക്​ പോം​പി​യോ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ്​ മാ​റ്റി​സ്​ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക​യും ലോ​ക​ത്തെ ​മ​റ്റ്​ പ്ര​ധാ​ന സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ വി​വി​ധോ​ദ്ദേ​ശ്യ ആ​ക്ര​മ​ണ ഹെ​ലി​കോ​പ്​​ട​റാ​യ അ​പ്പാ​ച്ചെ.

ഇ​തോ​ടൊ​പ്പം അ​ഗ്​​നി നി​യ​ന്ത്രി​ത റ​ഡാ​ർ, തോ​ളി​ൽ ചു​മ​ക്കാ​വു​ന്ന ത​രം ​ഹെ​ൽ​ഫ​യ​ർ, സ്​​റ്റിം​ഗ​ർ മി​സൈ​ലു​ക​ൾ, രാ​ത്രി​കാ​ഴ്​​ച​ക്ക്​ ഉ​പ​ക​രി​ക്കു​ന്ന സെ​ൻ​സ​റു​ക​ൾ, ഗ​തി​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ എ​​ന്നി​വ​യും ഇ​ന്ത്യ​ക്ക്​ ല​ഭി​ക്കും. അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ​രം​ഗ​ത്തെ വ​ൻ​കി​ട ക​മ്പ​നി​ക​ളാ​യ ലോ​ക്​​​ഹീ​ദ്​ മാ​ർ​ട്ടി​ൻ, ജ​ന​റ​ൽ ഇ​ല​ക്​​ട്രി​ക്, റെ​യ്​​തി​യോ​ൺ എ​ന്നീ ക​മ്പ​നി​ക​ളാ​ണ്​ പ്ര​തി​രോ​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച്​ കൈ​മാ​റു​ന്ന​ത്.  നേ​ര​ത്തേ സി-17 ​വി​മാ​ന​ങ്ങ​ൾ, ഹൊ​വി​റ്റ്​​സ​ർ പീ​ര​ങ്കി​ക​ൾ, ഹാ​ർ​പൂ​ൺ മി​സൈ​ലു​ക​ൾ, സി-130 ​ജെ സൂ​പ്പ​ർ ഹെ​ർ​ക്കു​ലീ​സ്​ വി​മാ​ന​ങ്ങ​ൾ എ​ന്നി​വ അ​മേ​രി​ക്ക ഇ​ന്ത്യ​ക്ക്​ വി​റ്റി​രു​ന്നു. 
പ്ര​തി​രോ​ധ ഉ​ൽ​പ​ന്ന കൈ​മാ​റ്റം മേ​ഖ​ല​യി​ലെ സൈ​നി​ക സ​ന്തു​​ലി​ത​ത്വ​ത്തി​ന്​ കോ​ട്ട​മു​ണ്ടാ​ക്കി​ല്ലെ​ന്ന്​ പ​െൻറ​ഗ​ൺ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Loading...
COMMENTS