You are here

ബ​ജ​റ്റ്​ വ​ഴി കി​ട്ടു​ന്ന നേ​ട്ടം ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല

nirmala anuraj-takur
പാ​ർ​ല​െ​മ​ൻ​റി​ൽ ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ന്​ എ​ത്തു​ന്ന ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. സ​മീ​പം ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ്​ താ​ക്കൂ​ർ

ന്യൂ​ഡ​ൽ​ഹി: ജ​ന​വും രാ​ജ്യ​വും നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ കേ​ന്ദ്ര ബ​ജ​റ്റ്​ എ​ങ്ങ​നെ​യാ​ണ്​ പ്ര​യോ​ജ​ന​പ്പെ​ടു​ക? എ​ന്താ​ണ്​ ബ​ജ​റ്റ്​ ന​ൽ​കു​ന്ന സ​ന്ദേ​ശം? ഇൗ ​ചോ​ദ്യ​വു​മാ​യി ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​വ​ർ​ക്ക്​ നി​രാ​ശ​യാ​ണ്​ ഫ​ലം. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​​െൻറ ​ആ​ക​ത്തു​ക​യും അ​തു​ത​ന്നെ. ആ​ർ​ക്കു​മി​ല്ല തൃ​പ്​​തി. ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​നു പി​ന്നാ​ലെ ഓ​ഹ​രി വി​പ​ണി​യി​ൽ വി​ല​സൂ​ചി​ക കു​ത്ത​നെ ഇ​ടി​ഞ്ഞു. ആ​ദാ​യ നി​കു​തി​യി​ള​വ്​ എ​ന്ന്​ കേ​ട്ട​പാ​തി സ​ന്തോ​ഷി​ച്ച നി​കു​തി​ദാ​യ​ക​ർ, പു​തി​യ നി​കു​തി​ഘ​ട​ന​യി​ൽ ഒ​ഴി​വു​ക​ളു​ടെ ആ​നു​കൂ​ല്യ​മി​ല്ലെ​ന്ന്​ കേ​ട്ട​തോ​ടെ മു​ഖം​വാ​ടി നി​ൽ​ക്കു​ന്നു. അ​ഭി​ലാ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​റാ​ണെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സം​ഗം കേ​ട്ട ക​ർ​ഷ​ക​നും തൊ​ഴി​ലാ​ളി​ക്കും സം​രം​ഭ​ക​നും യു​വ​സ​മൂ​ഹ​ത്തി​നും, ബ​ജ​റ്റ്​ വ​ഴി കി​ട്ടു​ന്ന നേ​ട്ടം ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. 

മൂ​ടി​പ്പൊ​തി​ഞ്ഞ്​
സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തെ​യും പ​ണ​ഞെ​രു​ക്ക​ത്തെ​യും ബ​ജ​റ്റ്​ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു ഗു​രു​ത​ര പ്ര​ശ്​​നം സ​മ്പ​ദ്​​വ്യ​വ​സ്ഥ നേ​രി​ടു​ന്ന​താ​യി തു​റ​ന്നു സ​മ്മ​തി​ക്കാ​ൻ മ​ടി​ച്ച്, യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ പ​ല​തും മൂ​ടി​പ്പൊ​തി​ഞ്ഞാ​ണ്​ ധ​ന​മ​ന്ത്രി​യു​ടെ ര​ണ്ടു മ​ണി​ക്കൂ​ർ 40 മി​നി​റ്റ്​​ ബ​ജ​റ്റ്​ പ്ര​സം​ഗം മു​ന്നോ​ട്ടു​പോ​യ​ത്. ജീ​വ​നോ​പാ​ധി​ക്കും തൊ​ഴി​ലി​നും വെ​ല്ലു​വി​ളി ഉ​യ​രു​ന്ന ഘ​ട്ട​ത്തി​ൽ, സ​ർ​ക്കാ​ർ സാ​ന്ത്വ​ന സ്​​പ​ർ​ശം ന​ൽ​കു​ന്ന​താ​യി ബ​ജ​റ്റി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. അ​തേ​സ​മ​യം, സ​ർ​ക്കാ​റി​​െൻറ പ്രാ​ര​ബ്​​ധ​ങ്ങ​ൾ​ക്ക്​ പ​ല​വി​ധ കു​റു​ക്കു​വ​ഴി​ക​ൾ തേ​ടു​ക​യു​മാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​​ക്കാ​യി എ​ല്ലാം തു​റ​ന്നി​ടു​ന്നു. വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന വി​ൽ​പ​ന പു​തി​യ മാ​ർ​ഗ​മാ​ക്കു​ന്നു. പ​രി​ധി​ക​ൾ ലം​ഘി​ച്ച്​ കോ​ർ​പ​റേ​റ്റ്​ സ​ഹാ​യം. 

പ​ച്ച​ക്ക്​ ക​ച്ച​വ​ടം
സ​ർ​ക്കാ​റി​ന്​ ലാ​ഭ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​ന്ന ​​ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ (എ​ൽ.​ഐ.​സി) ഓ​ഹ​രി വി​ൽ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം, നി​ത്യ​നി​ദാ​ന​ത്തി​ന്​ ഖ​ജ​നാ​വി​ലേ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​നു​ള്ള പു​തി​യ ക​ച്ച​വ​ട​മാ​ണ്. ബി.​എ​സ്.​എ​ൻ.​എ​ല്ലി​നും ബി.​പി.​സി.​എ​ല്ലി​നും എ​യ​ർ ഇ​ന്ത്യ​ക്കു​മെ​ല്ലാം പി​ന്നാ​ലെ​യു​ള്ള ഓ​ഹ​രി വി​ൽ​പ​ന. 150 യാ​ത്രാ വ​ണ്ടി​ക​ൾ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത രീ​തി​യി​ലേ​ക്ക്​ മാ​റ്റു​ന്നു. കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ശീ​തീ​ക​രി​ച്ച റെ​യി​ൽ​കോ​ച്ച്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും ഈ ​വ​ഴി​ത​ന്നെ. ജി​ല്ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കു​ന്ന​തും ഈ ​രീ​തി​യി​ൽ​ത​ന്നെ. ജ​ന​ക്ഷേ​മ​ക​ര​മാ​യ ഓ​രോ പ​ദ്ധ​തി​യും ഇ​ങ്ങ​നെ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കു​​േ​മ്പാ​ൾ, നി​ക്ഷേ​പ​ത്തെ​ക്കാ​ൾ ചൂ​ഷ​ണ​ത്തി​​െൻറ നോ​വാ​ണ്​ ജ​നം ഏ​റ്റു​വാ​ങ്ങു​ക എ​ന്ന​ത്​ മ​റു​പു​റം.

സ​ബ്​​സി​ഡി വെ​ട്ട​ൽ
കൊ​ട്ടി​ഘോ​ഷി​ച്ച ജി.​എ​സ്.​ടി വ​ഴി കു​ടി​ശ്ശി​ക​യാ​യി മാ​റി​യ ന​ഷ്​​ട​പ​രി​ഹാ​ര തു​ക​യു​ടെ കാ​ര്യ​ത്തി​ൽ, സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​മു​ണ്ട്​ കേ​ന്ദ്രം. കു​ടി​ശ്ശി​ക ര​ണ്ടു ഗ​ഡു​വാ​യി ന​ൽ​കും. നി​കു​തി പി​രി​വ്​ കു​റ​ഞ്ഞാ​ൽ, അ​ർ​ഹ​ത​പ്പെ​ട്ട ന​ഷ്​​ട​പ​രി​ഹാ​ര തു​ക മേ​ലി​ൽ പൂ​ർ​ണ​മാ​യി കി​ട്ടി​ല്ല. ന​ഷ്​​ട​പ​രി​ഹാ​ര സെ​സ്​ മു​ഖേ​ന കി​ട്ടു​ന്ന വ​രു​മാ​നം മാ​ത്രം അ​ന്ത​രം നി​ക​ത്താ​ൻ ചെ​ല​വാ​ക്കു​​െ​മ​ന്നാ​ണ്​ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ലു​ള്ള​ത്. കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ വ​ഴി​യു​ള്ള സ​ഹാ​യ​ത്തി​ലും വെ​ട്ടി​ക്കു​റ​വ്​ വ​രു​ത്താ​ൻ പോ​കു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ പൊ​ങ്ങ​ച്ചം വി​ട്ട്, ഭ​ക്ഷ്യ​സ​ബ്​​സി​ഡി വി​ഹി​തം ചു​രു​ക്കി​യി​രി​ക്കു​ന്നു. രാ​സ​വ​ള സ​ബ്​​സി​ഡി​ത്തു​ക​യും ചു​രു​ങ്ങി. ഇ​തി​നെ​ല്ലാ​മി​ട​യി​ലും ധ​ന​ക്ക​മ്മി, ബ​ജ​റ്റ്​ ല​ക്ഷ്യ​ങ്ങ​ളും യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ളും ത​മ്മി​ലു​ള്ള അ​ന്ത​രം എ​ന്നി​വ വ​ർ​ധി​ക്കു​ക​യും ചെ​യ്​​തു.

കോ​ർ​പ്പ​റേ​റ്റ്​ ഷേ​ക്ക്​ ഹാ​ൻ​ഡ്​
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി എ​ങ്ങ​നെ മ​റി​ക​ട​ക്ക​ണ​മെ​ന്ന​ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ വ്യ​ക്ത​മാ​യൊ​രു പ​ദ്ധ​തി​യു​ള്ള​താ​യി ബ​ജ​റ്റി​ൽ കാ​ണു​ന്നി​ല്ല. കോ​ർ​പ​റേ​റ്റു​ക​ളെ എ​ങ്ങ​നെ​യൊ​ക്കെ സ​ഹാ​യി​ക്കാ​മെ​ന്ന കാ​ര്യ​ത്തി​ലെ വ്യ​ക്ത​ത തെ​ളി​ഞ്ഞു​കാ​ണു​ക​യും ചെ​യ്യാം. കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ നി​കു​തി​യി​ള​വ്​ തു​ട​രു​ക​യാ​ണ്. പ​ണി​യും പ​ണ​വും ന​ൽ​കു​ന്ന ആ​സ്​​തി സ്ര​ഷ്​​ടാ​വാ​യി കോ​ർ​പ​റേ​റ്റു​ക​ളെ ആ​രാ​ധി​ക്ക​ണ​മെ​ന്ന മ​നോ​ഭാ​വം കൂ​ടി ബ​ജ​റ്റ്​ പ​റ​ഞ്ഞു​വെ​ക്കു​ന്നു​ണ്ട്. കോ​ർ​പ​റേ​റ്റു​ക​ളോ​ടു​ള്ള ഈ ​മ​നോ​ഭാ​വം ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​രോ​ടോ വ്യാ​പാ​രി​ക​ളോ​ടോ ഉ​ള്ള​താ​യി കാ​ണു​ന്നി​ല്ല. അ​വ​ർ അ​ട​ച്ചു​പൂ​ട്ട​ലി​​െൻറ​യും തൊ​ഴി​ൽ വെ​ട്ടി​ക്കു​റ​ക്ക​ലി​​െൻറ​യും വ​ഴി​യി​ലാ​ണ്. ഏ​റ്റ​വും തൊ​ഴി​ൽ ന​ൽ​കു​ന്ന ഖ​ന​ന, നി​ർ​മാ​ണ, ഉ​ൽ​പാ​ദ​ന വ്യ​വ​സാ​യ​ങ്ങ​ൾ നേ​രി​ടു​ന്ന മാ​ന്ദ്യം മ​റി​ക​ട​ക്കാ​നു​ള്ള വ​ഴി​ക​ളും ബ​ജ​റ്റി​ൽ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടി​ല്ല. സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ​നി​ന്നു​ള്ള ക​ര​ക​യ​റ്റം ഒ​രു അ​ജ​ണ്ട​യാ​യി കാ​ണു​ന്നി​ല്ല എ​ന്ന​താ​ണ്​ ഈ ​ബ​ജ​റ്റി​​​െൻറ പ്ര​ധാ​ന പ​രാ​ജ​യം. ദി​ശാ​ബോ​ധം ന​ൽ​കു​ന്ന ആ​ശ​യ​ങ്ങ​ളു​മി​ല്ല.

ജി.​ഡി.​പി വ​ള​ർ​ച്ച അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തു​ക​യും നാ​ണ​യ​പ്പെ​രു​പ്പ​വും വി​ല​ക്ക​യ​റ്റ​വും ഒ​രു​പോ​ലെ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​േ​മ്പാ​ൾ​ത​ന്നെ​യാ​ണ്, യാ​ഥാ​ർ​ഥ്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത ക​ണ​ക്കു​ക​ൾ നി​ര​ത്തി​യും ശ്ലോ​കം ചൊ​ല്ലി​യും ധ​ന​മ​ന്ത്രി മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്. നി​ക്ഷേ​പം വ​രാ​ൻ പ​റ്റി​യ വ​ള​ർ​ച്ച​യു​ടെ അ​ന്ത​രീ​ക്ഷം ഇ​ല്ലാ​ത്ത​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ അ​ട​ക്കം വി​ദേ​ശ​നി​ക്ഷേ​പ​ക​രെ മാ​ടി​വി​ളി​ക്കു​​ന്നു​വെ​ങ്കി​ലും, ഓ​ഹ​രി​വി​ൽ​പ​ന അ​ട​ക്കം ഒ​ന്നും ല​ക്ഷ്യം ക​ണ്ടി​ട്ടി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ്​ സ​ർ​ക്കാ​റി​നു മു​ന്നി​ൽ. ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​നു ത​ലേ​ന്ന​ത്തെ പ്രാ​ര​ബ്​​ധ മ​നോ​ഭാ​വ​ത്തി​ൽ ത​ന്നെ​യാ​ണ്​ ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​നു​ശേ​ഷം ജ​നം നി​ൽ​ക്കു​ന്ന​ത്. ബ​ജ​റ്റി​ന്​ 10ൽ ​എ​ത്ര മാ​ർ​ക്കു കൊ​ടു​ക്കാ​മെ​ന്ന മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​​െൻറ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: 10ൽ ​ഒ​ന്നു​മു​ണ്ട്, പൂ​ജ്യ​വു​മു​ണ്ട്. ഇ​തി​ൽ ഏ​തു വേ​ണ​മെ​ങ്കി​ലും കൊ​ടു​ക്കാം!

Loading...
COMMENTS