You are here

സന്നദ്ധ സംഘടനകള്‍ക്ക് നിയന്ത്രണം

15:04 PM
01/02/2020
social-organization

ന്യൂഡൽഹി: സന്നദ്ധ സംഘടനകള്‍ക്ക് കൂടുതൽ നിയന്ത്രണവുമായി കേന്ദ്ര ബജറ്റ്. സംഘടനകള്‍ കൈപ്പറ്റുന്ന സംഭവാനകള്‍ക്ക് ആദായ നികുതി റിട്ടേണ്‍ വിവരങ്ങള്‍ കൂടി മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ ഇനി മുതൽ നികുതിയിളവ് ലഭിക്കൂ. 

സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. സംഘടനകളുടെ വരുമാനത്തിന് ഇനി നികുതിയില്ല. അതേസമയം, സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുന്ന സംഭവാനകള്‍ക്ക് നികുതിയിളവ് ലഭിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

Loading...
COMMENTS