You are here

ആരോഗ്യ മേഖലക്ക് 69,000 കോടി; 112 ജില്ലകളില്‍ പുതിയ എം പാനൽ ആശുപത്രികള്‍

11:58 AM
01/02/2020
health

ന്യൂഡൽഹി: ആരോഗ്യ മേഖലക്ക് 69,000 കോടി വകയിരുത്തുമെന്ന് കേന്ദ്ര സർക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. മിഷൻ ഇന്ദ്രധനുഷ് പദ്ധതിയിൽ 12 രോഗങ്ങൾ കൂടി ഉൾപ്പെടുത്തി. 2025ഒാടെ ക്ഷയരോഗ നിർമാർജനം സാധ്യമാക്കും. 

120 ജില്ലകളിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കും. 120 ജില്ലകളിൽ ആധുനിക മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കും. 112 ജില്ലകളില്‍ പുതിയ എം പാനൽ ആശുപത്രികള്‍ സ്ഥാപിക്കും. ജില്ലാ ആശുപത്രികളിൽ മെഡിക്കൽ കോളജുകൾ തുടങ്ങാൻ (പി.പി.പി മോഡൽ) കേന്ദ്രം സഹായം നൽകും.

മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ  വികസനത്തിന് വിനിയോഗിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ വ്യക്തമാക്കി.

Loading...
COMMENTS