Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുറത്താക്കപ്പെട്ട...

പുറത്താക്കപ്പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി ആശുപത്രിയില്‍

text_fields
bookmark_border
പുറത്താക്കപ്പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി ആശുപത്രിയില്‍
cancel

ചെന്നൈ: കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്ന പരാതിയത്തെുടര്‍ന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ പി. രാമമാഹന റാവുവിനെ നെഞ്ചുവേദനയത്തെുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 1.30നാണ് ചെന്നൈ പൊരൂര്‍ ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന റാവു ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ബുധനാഴ്ച റാവുവിന്‍െറ അണ്ണാനഗറിലെ വീട്ടിലും തമിഴ്നാട് സെക്രട്ടേറിയറ്റിലെ ഓഫിസിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.  റാവുവിന്‍െറ വീട്ടില്‍നിന്ന് അഞ്ച് കിലോ സ്വര്‍ണവും 30 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയത്.

മകന്‍ വിവേക് പാപിസെട്ടിയുടെ തിരുവാണ്‍മിയൂറിലെ വീട്ടില്‍നിന്ന് അഞ്ചുകോടി രൂപയുടെ അനധികൃത സമ്പാദ്യവും കണ്ടത്തെി. ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റു 11 പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധനയില്‍ കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപയുടെ രേഖകള്‍ ലഭിച്ചിട്ടുണ്ട്.

ഇതിനിടെ, അനധികൃത  സമ്പാദ്യം സംബന്ധിച്ച ചോദ്യംചെയ്യല്‍ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് റാവുവിന്‍െറ അഭിഭാഷകന്‍ അമല്‍നാഥന്‍ ആദായനികുതി വകുപ്പിന് കത്ത് നല്‍കി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ റാവുവിനും മകന്‍ വിവേകിനും നോട്ടീസ് ലഭിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Rama Mohana RaoTN former chief secy
News Summary - TN former chief secy P Rama Mohana Rao
Next Story