Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിപ്പുവിൻെറ ചരമവാർഷികം...

ടിപ്പുവിൻെറ ചരമവാർഷികം ഓർമിച്ച ഇമ്രാൻ ഖാനെ പ്രശംസിച്ച്​ തരൂർ

text_fields
bookmark_border
ShashiTharoor
cancel

തിരുവനന്തപുരം: ടിപ്പു സുൽത്താ​​​െൻറ ചരമവാർഷികത്തിന്​ അദ്ദേഹത്തെ അനുസ്​മരിച്ച്​ ട്വീറ്റ്​ ​െചയ്​ത പാകിസ്​ത ാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രശംസിച്ച്​ ശശി തരൂർ എം.പി. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ടിപ ്പു സുൽത്താനെ ഓർമിക്കുന്നതിനായി പാക്​ പ്രധാനമന്ത്രിയുടെ സന്ദേശം വേണ്ടിവന്നുവെന്നത്​ നിരാശജനകമാണെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
മേയ്​ 4 ന്​​ ടിപ്പുവി​​​െൻറ ചരമവാർഷിക ദിനത്തിനാണ്​ അദ്ദേഹത്തെ ആദരിച്ച്​ ഇംമ്രാൻ ഖാൻ ട്വീറ്റ്​ ചെയ്​തത്​. അടിമജീവിതത്തിന് വഴങ്ങാതെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ തയാറാവുകയും പോരാടി മരണം വരിക്കുകയും ചെത്​ത ടിപ്പു സുല്‍ത്താനെ ആദരിക്കുന്ന​ുവെന്നായിരുന്നു ഇമ്രാന്‍ ഖാ​​​െൻറ ട്വീറ്റ്​.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കുറിച്ച് എനിക്ക് വ്യക്തിപരമായി അറിയുന്ന കാര്യം അദ്ദേഹത്തിന് ഇന്ത്യയുടെ ചരിത്രത്തിലുള്ള താൽപര്യം സത്യസന്ധവും വിശാലവുമാണ് എന്നതാണ്. അദ്ദേഹമത്​ വായിക്കുന്നു, അതെല്ലാം ശ്രദ്ധിക്കുന്നു. എന്നാൽ മഹാനായ ഇന്ത്യൻ ഹീറോയെ ഓർമിപ്പിക്കാൻ പാകിസ്​താനി നേതാവ്​ വേണ്ടിവന്നുയെന്നത്​ നിരാശജനമാണ്​ എന്നായിരുന്നു ശശി തരൂർ റീട്വീറ്റ്​ ചെയ്​തത്​.

എന്നാല്‍ ഇമ്രാന്‍ ഖാനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിനെ ട്വിറ്റിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipu sultanshashi tharoorPakistan PM Imran Khan
News Summary - Tharoor's Praise for Imran Khan onTipu Sultan - India news
Next Story