Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത്​...

ദലിത്​ പരിപാടിക്കെത്തിയ മുൻ നയതന്ത്ര ഉദ്യോഗസ്​ഥനെ തിരിച്ചയച്ചു

text_fields
bookmark_border
ദലിത്​ പരിപാടിക്കെത്തിയ മുൻ നയതന്ത്ര ഉദ്യോഗസ്​ഥനെ തിരിച്ചയച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ​നി​ന്നെ​ത്തി​യ മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​നെ സ​ന്ദ​ർ​ശ​നം വി​ല​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ തി​രി​ച്ച​യ​ച്ചു. 

ദ​ലി​ത്​ ഫൗ​ണ്ടേ​ഷ​ൻ, സാ​മൂ​ഹി​ക​നീ​തി കേ​ന്ദ്രം എ​ന്നി​വ പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ‘ജ​ൻ​വി​കാ​സി​’​​െൻറ നേ​താ​വ്​ ഗ​ഗ​ൻ സേ​ഥി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ 75കാ​ര​നാ​യ സ്വി​സ്​ മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​ർ​ട്ട്​ വൊ​ഗെ​ലെ അ​ഹ്​​മ​ദാ​ബാ​ദി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ക​രി​മ്പ​ട്ടി​ക​യി​ലാ​ണ്​ പേ​രെ​ന്നും ഗു​ജ​റാ​ത്തി​ൽ പോ​കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 
ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്​ സം​ഭ​വം. എ​ന്നാ​ൽ, ത​ന്നെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി തി​രി​ച്ച​യ​ച്ച​തി​​​െൻറ കാ​ര​ണം അ​റി​യി​ക്ക​ണ​മെ​ന്ന്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി സി​ബി ജോ​ർ​ജി​നു ന​ൽ​കി​യ ക​ത്തി​ൽ വൊ​ഗെ​ലെ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കി​ട്ടി​യ വി​സ എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ല. അ​തു​കൊ​ണ്ട്​ ഉ​ട​ന​ടി സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ടി​വ​ന്നു​വെ​ന്ന്​ ക​ത്തി​ൽ പ​റ​ഞ്ഞു. 

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​നെ​ന്ന നി​ല​യി​ൽ സ്വി​സ്​ വി​ക​സ​ന സ​ഹ​ക​ര​ണ കൂ​ട്ടാ​യ്​​മ​യു​ടെ ഭാ​ഗ​മാ​യി വെ​ാ​ഗെ​ലെ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ ത​ട​യേ​ണ്ട കാ​ര്യ​മി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ മി​ൽ​മ മ​ല​ബാ​ർ യൂ​നി​യ​​​െൻറ ക്ഷ​ണ​പ്ര​കാ​രം വൊ​ഗെ​ലെ കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. അ​പ്പോ​ൾ പ്ര​ശ്​​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഗു​ജ​റാ​ത്തി​ലെ സം​ഘ​ട​ന​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യേ​ക്കാം എ​ന്ന സം​ശ​യ​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​ക്ക്​ പ്രേ​ര​ക​മെ​ന്നാ​ണ്​ സൂ​ച​ന. 40 വ​ർ​ഷം ഇ​ന്ത്യ​യു​മാ​യി പ്ര​ഫ​ഷ​ന​ൽ ബ​ന്ധ​മു​ള്ള ത​നി​ക്ക്, സ്വി​സ്​ ​െഡ​വ​ല​പ്​​മ​​െൻറ്​ കോ​ഒാ​പ​റേ​ഷ​​​െൻറ സ​ഹാ​യം ന​ബാ​ർ​ഡ്, മി​ൽ​മ, തൃ​ശൂ​രി​ലെ ത​ദ്ദേ​ശ ഭ​ര​ണ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ തു​ട​ങ്ങി​യ​വ​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നി​ട​യി​ലും തി​രി​ച്ച​യ​ക്ക​പ്പെ​ട്ടു എ​ന്ന​ത്​ അ​മ്പ​ര​പ്പി​ച്ചു​വെ​ന്നും വൊ​ഗെ​ലെ ക​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKurt VogaleSwiss Diplomat
News Summary - Swiss Diplomat Kurt Vogele Blacklisted and Deported for His Links to an NGO-India News
Next Story