You are here

കർണാടകയിൽ ആ​ഗ​സ്​​റ്റ് ര​ണ്ടു​വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ

  • മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ല

07:19 AM
03/07/2020
karnataka-police

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​ന​ത്തി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ജൂ​ലൈ അ​ഞ്ച് മു​ത​ൽ ആ​ഗ​സ്​​റ്റ് ര​ണ്ടു​വ​രെ​യു​ള്ള അ​ഞ്ച് ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത പ​രി​പാ​ടി​ക​ൾ, വി​വാ​ഹ​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളി​ൽ 50ല​ധി​കം പേ​രെ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. 

കേ​ന്ദ്ര സ​ർ​ക്കാ​ർ ജൂ​ലൈ 31വ​രെ​യി​റ​ക്കി​യ അ​ൺ​ലോ​ക്ക്-​ര​ണ്ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ടി.​എം. വി​ജ​യ​ഭാ​സ്ക​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന​ത്. രാ​ത്രി എ​ട്ടു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള ക​ർ​ഫ്യൂ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. അ​വ​ശ്യ സ​ർ​വി​സു​ക​ൾ, ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ, ദേ​ശീ​യ സം​സ്ഥാ​ന പാ​ത​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന യാ​ത്ര, ച​ര​ക്ക് ഗ​താ​ഗ​തം എ​ന്നി​വ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ക​ർ​ഫ്യൂ സ​മ​യ​ത്ത് അ​നു​മ​തി. ബ​സ്, ട്രെ​യി​ൻ, വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷം വീ​ടു​ക​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​വ​രെ​യും ക​ർ​ഫ്യൂ​വി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

ഞാ​യാ​റാ​ഴ്ച​ക​ളി​ലെ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ൽ അ​വ​ശ്യ സ​ർ​വി​സ് മാ​ത്ര​മാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. നി​രോ​ധ​നം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജൂ​ലൈ പ​ത്തു മു​ത​ൽ അ​വ​ശ്യ സ​ർ​വി​സ് മേ​ഖ​ല​ക​ൾ ഒ​ഴി​ച്ചു​ള്ള സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ, ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വ ആ​ഗ​സ്​​റ്റ്​ ര​ണ്ടാം​വാ​രം വ​രെ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും അ​ട​ച്ചി​ടും. കേ​ന്ദ്ര ഉ​ത്ത​ര​വ് പ്ര​കാ​രം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ജൂ​ലൈ 31വ​രെ അ​ട​ച്ചി​ടും.


LATEST VIDEO

എ​ന്നി​രു​ന്നാ​ലും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള വി​വി​ധ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ലൈ 15 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കും. മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും മു​മ്പു​ണ്ടാ​യി​രു​ന്ന പോ​ലെ തു​ട​രും. ക​​ണ്ടെ​യ്​​ന്‍മ​​​െൻറ് സോ​ണു​ക​ളി​ല്‍ ലോ​ക്ഡൗ​ൺ നി​ര്‍ദേ​ശ​ങ്ങ​ൾ പൂ​ര്‍ണ​മാ​യും പാ​ലി​ക്ക​ണം. അ​വ​ശ്യ സ​ര്‍വി​സു​ക​ള്‍ക്കു മാ​ത്ര​മാ​കും അ​നു​മ​തി ല​ഭി​ക്കു​ക.

മൈസൂരുവിൽ കർഫ്യൂ വൈകിട്ട് ആറു മുതൽ

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര​ത്തി​ൽ രാ​ത്രി​യി​ലെ ക​ർ​ഫ്യൂ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ വൈ​കി​ട്ട് ആ​റു മു​ത​ൽ പു​ല​ർ​ച്ച ആ​റു​വ​രെ​യാ​യി​രി​ക്കും മൈ​സൂ​രു​വി​ൽ ക​ർ​ഫ്യൂ എ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി എ​സ്.​ടി. സോ​മ​ശേ​ഖ​ർ അ​റി​യി​ച്ചു. ജൂ​ൺ 29 മു​ത​ൽ മൈ​സൂ​രു​വി​ൽ സി​റ്റി പൊ​ലീ​സ് രാ​ത്രി എ​ട്ടു മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 

എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച മ​ന്ത്രി സോ​മ​ശേ​ഖ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജൂ​ലൈ മൂ​ന്നു മു​ത​ൽ മൈ​സൂ​രു​വി​ൽ വൈ​കി​ട്ട് ആ​റു മു​ത​ൽ പു​ല​ർ​ച്ചെ ആ​റു​വ​രെ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം മു​ത​ലു​ള്ള ക​ർ​ഫ്യൂ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​ണ് നി​യ​ന്ത്ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

മൈ​സൂ​രു ന​ഗ​ര​ത്തി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രി​ൽ​നി​ന്ന് 200 രൂ​പ​യും മൈ​സൂ​രു​വി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​ര​വ​രി​ൽ​നി​ന്ന് 100 രൂ​പ​യും പി​ഴ ഈ​ടാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 

Loading...
COMMENTS