Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാചകന്‍റെ...

പ്രവാചകന്‍റെ കുട്ടിക്കാലം പറയുന്ന സിനിമയുടെ ഓൺലൈൻ റിലീസ് തടയണമെന്ന് മഹാരാഷ്ട്ര സർക്കാർ

text_fields
bookmark_border
പ്രവാചകന്‍റെ കുട്ടിക്കാലം പറയുന്ന സിനിമയുടെ ഓൺലൈൻ റിലീസ് തടയണമെന്ന് മഹാരാഷ്ട്ര സർക്കാർ
cancel

മുംബൈ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുട്ടിക്കാലം ചിത്രീകരിച്ചതിലൂടെ വിവാദത്തിലായ ‘മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ്’ സിനിമയുടെ ഡിജിറ്റൽ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്രത്തിന് കത്തയച്ചു. ഈമാസം 21ന് ഓൺലൈനായി സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹര്യത്തിലാണിത്. 

സിനിമക്കെതിരെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘടനയായ റാസ അക്കാദമി രംഗത്ത് എത്തുകയും പ്രദര്‍ശനം തടയണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.

പ്രവാചകന്‍റെ13 വയസ്സുവരെയുള്ള സംഭവങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ഇറാനിയൻ സംവിധായകനായ മാജിദ് മജീദിയുടേതാണ് 2015ൽ ഇറങ്ങിയ ഈ സിനിമ. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. സിനിമ ഇറങ്ങിയപ്പോൾതന്നെ നിരോധിക്കണമെന്നാവശ്യപ്പെട്ട് റാസ അക്കാദമി രംഗത്ത് വന്നിരുന്നു. മാജിദ് മജീദിക്കും റഹ്മാനുമെതിരെ റാസ അക്കാദമി ഇറക്കിയ ഫത്്വയും വിവാദമായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണുയർന്നത്.

നേരത്തെ പാട്ടിലൂടെ പ്രവാചകനെയും ഭാര്യയെയും അപമാനിച്ചെന്നാരോപിച്ച് ഒമർലുലുവിന്‍റെ ‘അഡാര്‍ ലൗവി’നെതിരെയും പ്രിയാ വാര്യര്‍ക്കെതിരെയും റാസ അക്കാദമി രംഗത്ത് എത്തിയിരുന്നു. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരെയായിരുന്നു അവർ രംഗത്തെത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stop release of 'Muhammad: The Messenger of God' movie: Maha Home Minister urges Centre
Next Story