You are here

പത്താം ക്ലാസ്​ പരീക്ഷക്കിടെ വിദ്യാർഥിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു; 17 കുട്ടികൾ നിരീക്ഷണത്തിൽ

19:26 PM
27/06/2020

ഹാസൻ: കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഹാസൻ ജില്ലയിലെ സ്​കൂളിലാണ്​ സംഭവം.

16കാരനായ വിദ്യാർഥിക്ക്​ നേരത്തേ ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന്​ അർക്കൽഗുഡ്​ താലൂക്ക്​ ആശുപത്രിയിലെത്തി. ഇവിടെവെച്ച്​ കോവിഡ്​ പരിശോധനക്കായി സ്രവം ശേഖരിക്കുകയും ചെയ്​തു. ശനിയാഴ്​ചയാണ്​ പരിശോധന ഫലം പുറത്തുവന്നത്​. ഉടൻതന്നെ താലൂക്ക്​ അധികൃതർക്ക്​ കൈമാറുകയും ചെയ്​തു. അധികൃതർ സ്​കൂളിലെത്തി കുട്ടിയെ മറ്റൊരു മുറി​യിലേക്ക്​ മാറ്റി പരീക്ഷ എഴുതിച്ചു. 

അവശേഷിക്കുന്ന വിഷയങ്ങളുടെ സപ്ലിമ​െൻററി പരീക്ഷ എഴുതിക്കാനാണ്​ തീരുമാനം. ഒപ്പമിരുന്ന്​ പരീക്ഷയെഴുതിയ 17 കുട്ടികളെയും ഇൻവിജിലേറ്ററെയും വീട്ടുനിരീക്ഷണത്തിലാക്കി. 

പരീക്ഷക്ക്​ ശേഷം ജില്ലയിലെ കോവിഡ്​ ആശുപത്രി​യിലേക്ക്​ കുട്ടിയെ മാറ്റി. കുട്ടിയെ താപനില പരിശോധനക്ക്​ ശേഷമായിരുന്നു പരീക്ഷ സ​െൻററിൽ പ്രവേശിപ്പിച്ചിരുന്നത്​. മറ്റു ലക്ഷണങ്ങളും ഇല്ലായിരുന്നു. 

Loading...
COMMENTS