You are here

സോണിയയുടെ വിരുന്നിൽ 20 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ

  • തൃ​ണ​മൂ​ൽ, സി.​പി.​എം, ബി.​എ​സ്.​പി പ്ര​തി​നി​ധി​ക​ളും എ​ത്തി

congress
യു.​പി.​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ ന​ട​ത്തി​യ വിരുന്നിന്​ എ​ത്തി​യ നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി:​ യു.​പി.​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ന​ട​ത്തി​യ അ​ത്താ​ഴ വി​രു​ന്നി​ൽ കോ​ൺ​ഗ്ര​സ്​ അ​ട​ക്കം 20 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ. പാ​ർ​ല​മ​െൻറി​ലും പു​റ​ത്തും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ജി​ച്ച നീ​ക്കം ഉ​ദ്ദേ​ശി​ച്ചാ​ണ്​ സോ​ണി​യ​യു​ടെ വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ൽ വി​രു​ന്ന്​ ഒ​രു​ക്കി​യ​ത്. ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​മ​ത ബാ​ന​ർ​ജി, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്, ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തി​ല്ലെ​ങ്കി​ലും, അ​വ​ർ അ​ട​ക്കം പ്ര​തി​നി​ധി​ക​ളെ അ​യ​ച്ചു. സോ​ണി​യ വി​ളി​ച്ച വി​രു​ന്നി​ൽ സി.​പി.​എം, സി.​പി.​െ​എ നേ​താ​ക്ക​ളും പ​െ​ങ്ക​ടു​ത്തു.

പാ​ർ​ല​മ​െൻറി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ്​ ന​ട​ന്ന​തെ​ന്നും യു.​പി.​എ​യു​ടെ ഏ​കോ​പ​നം മു​ൻ​നി​ർ​ത്തി മു​ൻ​നി​ര നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്ക​ണ​മെ​ന്ന്​ ​തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​​സി​ങ്​ സു​ർ​ജേ​വാ​ല വി​ശ​ദീ​ക​രി​ച്ചു. പാ​ർ​ല​മ​െൻറ്​ സ്​​തം​ഭ​നം നീ​ക്കാ​ൻ പാ​ക​ത്തി​ൽ​ പ്ര​തി​പ​ക്ഷ ബ​ഹു​മാ​നം കാ​ണി​ക്കാ​ത്ത മോ​ദി സ​ർ​ക്കാ​റി​​െൻറ സ​മീ​പ​ന​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വി​മ​ർ​ശി​ച്ചു.

സു​ദീ​പ്​ ബ​ന്ദോ​പാ​ധ്യാ​യ -തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, രാം​ഗോ​പാ​ൽ യാ​ദ​വ്​ -സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ശ​ര​ദ്​​ പ​വാ​ർ -എ​ൻ.​സി.​പി, മു​ഹ​മ്മ​ദ്​ സ​ലി -സി.​പി.​എം, ക​നി​മൊ​ഴി -ഡി.​എം.​കെ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി -മു​സ്​​ലിം ലീ​ഗ്, ഡി. ​രാ​ജ -സി.​പി.​െ​എ, തേ​ജ​സ്വി യാ​ദ​വ്, മി​സ ഭാ​ര​തി -ആ​ർ.​ജെ.​ഡി, സ​തീ​ഷ്​ ച​ന്ദ്ര മി​ശ്ര -ബി.​എ​സ്.​പി, ഉ​മ​ർ അ​ബ്​​ദു​ല്ല -നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്, ഹേ​മ​ന്ത്​ സോ​റ​ൻ -ജെ.​എം.​എം, അ​ജി​ത്​​സി​ങ്​ -ആ​ർ.​എ​ൽ.​ഡി, ബ​ദ​റു​ദ്ദീ​ൻ അ​ജ്​​മ​ൽ -​എ.​െ​എ.​യു.​ഡി.​എ​ഫ്, ​േജാ​സ്​ കെ. ​മാ​ണി -കേ​ര​ള കോ​ൺ​ഗ്ര​സ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ -ആ​ർ.​എ​സ്.​പി, ബാ​ബു​ലാ​ൽ മ​റാ​ൻ​ഡി -ജെ.​വി.​എം, ശ​ര​ദ്​​ യാ​ദ​വ്​ -ഹി​ന്ദു​സ്​​ഥാ​ൻ ട്രൈ​ബ​ൽ പാ​ർ​ട്ടി, ജി​ത​ൻ​റാം മാ​ഞ്ചി -ഹി​ന്ദു​സ്​​ഥാ​ൻ അ​വാം ​േമാ​ർ​ച്ച, ഡോ. ​ഭൂ​പേ​ന്ദ​ർ റെ​ഡി -ജ​ന​താ​ദ​ൾ (എ​സ്) എ​ന്നി​വ​രാ​ണ്​ മ​റ്റു പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധാ​നം​ ചെ​യ്​​ത്​ എ​ത്തി​യ​ത്​.

COMMENTS